UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മേഘങ്ങളും റഡാറും: മോദി പറഞ്ഞത് ശരിയെന്ന് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍

ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ശരിവച്ച് നേരത്തെ കരസേന മേധാവി ബിപിന്‍ റാവത്തും രംഗത്തെത്തിയിരുന്നു.

മേഘങ്ങള്‍ക്ക് റഡാറിനെ കബളിപ്പിക്കുന്നതിന് വിമാനങ്ങളെ സഹായിക്കാനാകുമെന്ന് എയര്‍ മാര്‍ഷല്‍ രഘുനാഥ് നമ്പ്യാര്‍. കൃത്യമായി വസ്തുക്കളെ ഡിക്ടറ്റ് ചെയ്യുന്നതില്‍ നിന്ന് മേഘങ്ങള്‍ റഡാറുകള്‍ക്ക് തടസമുണ്ടാക്കും എന്ന് രഘുനാഥ് നമ്പ്യാര്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മേഘങ്ങള്‍ ശക്തമാണെങ്കില്‍ റഡാറുകള്‍ക്ക് വിമാനങ്ങളെ കണ്ടുപിടിക്കാനാകില്ല എന്ന് രഘുനാഥ് നമ്പ്യാര്‍ പറഞ്ഞു. ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ശരിവച്ച് നേരത്തെ കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എയര്‍ഫോഴ്‌സ് വെസ്‌റ്റേണ്‍ കമാന്‍ഡ് തലവനായ രഘുനാഥ് നമ്പ്യാരും ഈ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ബലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് നാഷന്‍ അഭിമുഖത്തില്‍ നടത്തിയ റഡാര്‍ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പരിഹസിക്കപ്പെട്ടിരുന്നു. ആകാശം മേഘം മൂടിയ സമയമായിരുന്നതിനാല്‍ പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസനേ നടത്താനുദ്ദേശിച്ച വ്യോമാക്രമണം മാറ്റി വയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ ആലോചിച്ചിരുന്നത് എന്നാല്‍ മേഘങ്ങള്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ വിമാനങ്ങളെ കണ്ടുപിടിക്കാന്‍ റഡാറുകള്‍ക്ക് കഴിയില്ല എന്ന് പറഞ്ഞ് താനാണ് അന്ന് തന്നെ ആക്രമണം നടത്താന്‍ നിര്‍ദ്ദേശിച്ചത് എന്നും മോദി പറഞ്ഞിരുന്നു. വലിയ തോതില്‍ ചിരി പടര്‍ത്തുകയും ട്രോളുകള്‍ക്ക് വഴി വയ്ക്കുകയും ചെയ്ത പ്രസ്താവനയാണിത്. എന്നാല്‍ മോദിയുടെ വാദത്തെ ന്യായീകരിച്ച് കരസേന മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തി. റഡാറുകള്‍ പല തരത്തിലുണ്ട്. പല തരം സാങ്കേതക വിദ്യയുള്ളവ. ചില റഡാറുകള്‍ക്ക് മേഘങ്ങള്‍ക്കുള്ളിലേയ്ക്ക് കാണാം. ചിലതിന് കാണാനുള്ള ശേഷിയുണ്ടാകില്ല – ബിപിന്‍ റാവത്ത് പറഞ്ഞിരുന്നു.

നേരത്തെ റാഫേല്‍ കരാറില്‍ സര്‍ക്കാരിനെ ന്യായീകരിച്ച് രഘുനാഥ് നമ്പ്യാര്‍ രംഗത്തെത്തിയിരുന്നു. സൈന്യത്തെ മോദി സര്‍ക്കാര്‍ രാഷ്ട്രീയവത്കരിക്കുന്നു എന്ന ആരോപണത്തിനിടെയാണ് കരസേന മേധാവിയുടേയും എയര്‍ മാര്‍ഷലിന്റേയും പ്രതികരണങ്ങള്‍ എന്നത് ശ്രദ്ധേയമാണ്.

ALSO READ: മേഘങ്ങള്‍ റഡാറുകളെ കബളിപ്പിക്കാന്‍ വിമാനങ്ങളെ സഹായിക്കുമെന്ന് ഞാന്‍ പറഞ്ഞു, അങ്ങനെയാണ് ബലാകോട്ടില്‍ അന്ന് തന്നെ ബോംബിട്ടത്‌ (വീഡിയോ)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍