UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കശ്മീരിലെ വ്യോമാതിർത്തി അടച്ച് ഇന്ത്യ; നാല് വിമാനത്താവളങ്ങൾ പ്രവർത്തനം നിർത്തി

അതിർത്തി അടച്ചതോടെ വിമാനങ്ങൾ വഴിതിരിച്ച് വിട്ടതായും റിപ്പോർട്ടുകൾ പറയുന്നു. 

കശ്മീർ അതിർത്തിയിൽ സംഘർഷ ഭീതി നിലനിൽക്കെ പാകിസ്താനുമായിയുള്ള വ്യോമാതിർത്തികൾ അടച്ച് ഇന്ത്യയുടെ മുൻ കരുതൽ. നൗഷേര മേഖലയിൽ മൂന്ന് പാക് വിമാനങ്ങൾ അതിർത്തി ലംഘിക്കാൻ ശ്രമം നടത്തിയതോടെയാണ് ഇന്ത്യയുടെ നടപടി. ഇതിന്റെ ഭാഗമായി ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട്, ലേ വിമാനത്താവളങ്ങള്‍ അടച്ചു. അനിശ്ചിതകാലത്തേക്കാണ് ഈ പ്രദേശത്തെ വ്യോമ നിരോധനമേഖലയായി പ്രഖ്യാപിചിട്ടുണ്ട്. നടപടി ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ക്ക് സുഗമമായി പ്രവര്‍ത്തിക്കാനെന്ന് വിശദീകരണം. അതേസമയം, ചരക്കുവിമാനങ്ങൾ‌ക്ക് നിയന്ത്രണം ബാധകമല്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട് പറയുന്നത്. അതിർത്തി അടച്ചതോടെ വിമാനങ്ങൾ വഴിതിരിച്ച് വിട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

ഇന്നലെ മുതൽ പൂഞ്ച്, രജൗറി, അഖ്നൂര്‍, ഉറി മേഖലകളില്‍ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെയാണ് വ്യോമാതിർത്തി ലംഘിച്ചുകൊണ്ടുള്ള പുതിയ പ്രകോപനനടന്നതെന്ന് വാർത്ത ഏജൻസിയായ പിടിഐയാണ് റിപ്പോർട്ട് ചെയ്തത്. പാക് എയർ ഫോഴ്സിന്റെ മൂന്ന് എഫ്-16 വിമാനങ്ങളാണ് അതിർത്തി ലംഘിക്കാൻ ശ്രമിച്ചത്.   ഇന്ത്യന്‍ വിമാനങ്ങള്‍ പാക്ക് ശ്രമം തടഞ്ഞതായും റിപ്പോർട്ടുകൾ പറയുന്നു.

അതിനിടെ ജമ്മു കശ്മീരിലെ ബുഡ്ഗാമിൽ എയർഫോഴ്സ് വിമാനം തകർന്നുവീണു. എയർ ഫോഴ്സിന്റെ മിഗ് 21 വിമാനമാണ് തകർന്നുവീണത്. സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റും, സഹപൈലറ്റും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. രാവിലെ 10.05 ഓടെയായിരുന്നു അപകടമുണ്ടായതെന്നാണ് പ്രദേശ വാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എയർക്രാഫ്റ്റ് രണ്ടായി പിളർന്ന് തീപ്പിടിക്കുകയായിരുന്നെന്നാണ് വിവരം.

എന്നാൽ പരിശീലന പറക്കലിനിടെ ഉണ്ടായ യന്ത്ര തകരാറനെ തുടർന്നാണ് അപകടമെന്നാണ് അധികൃതർ നൽകുന്നവിവരം. വിമാനം തകർന്നു വീണത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നതായാണ് ലഭിക്കുന്നവിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം, ബുഡ്ഗാമിൽ എയർഫോഴ്സ് വിമാനം തകർന്നുവീണ സംഭവത്തിന് സൈനിക നടപടികളുമായി ബന്ധമില്ലെന്നും അധികൃതർ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍