UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: സുരേഷ് നായർ ഒളിവിൽ കഴിഞ്ഞത് ക്ഷേത്രങ്ങളിൽ സന്യാസി വേഷത്തിൽ; പ്രതിയെ എൻഎെഎക്ക് കൈമാറി

അജ്‌മീർ ദര്‍ഗ സ്‌ഫോടനക്കേസില്‍ പ്രതിയായ ഹിന്ദുത്വ സംഘടാനാ പ്രവർത്തകനും മലയാളിയുമായ സുരേഷ് നായരെ ഗുജറാത്ത് ഭീകര വിരുദ്ധസേന ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. മിസാപ്പൂർ കോടതിയിൽ ഹാജറാക്കിയെ പ്രതിയെ വിട്ടുകിട്ടണമെന്ന എൻ  െഎഎയുടെ ആവശ്യം  കോടതി അംഗീകരിച്ചാണ് നടപടി. ഇയാളെ  2 ദിവസത്തെ റിമാന്‍ഡില്‍ ജയ്പുരിലേക്കു കൊണ്ടുപോയി.

അതേസമയം, 2007 ഒക്ടോബര്‍ 11ന് റമാദാൻ സമത്ത് ദർഗയില്‍ സ്ഫോടനം നടത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടതിന് പിറകെ ഒളിവിൽ പോയ സുരേഷ്  ഗുജറാത്തിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് സന്യാസി വേഷത്തിലാണ് ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് മനോരമ റിപ്പോർട്ടുകൾ പറയുന്നു. ഉദയ് ഗൂരുജി എന്ന പേരിലായിരുന്നു ഒളിവ് ജീവിതമെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ഗുജറാത്തിലെ തന്നെ ഖേഡ ജില്ലയിലെ തസാറയില്‍ അമ്മയും സഹോദരിയും  ഉണ്ടായിരുന്നെങ്കിലും പൊലീസ് നിരീക്ഷണമുണ്ടാവുമെന്ന കാരണത്താവ്‍ അങ്ങോട്ട് പോകാറില്ലായിരുന്നു. കേസിൽ അറസ്റ്റിലായരുന്നവർ തന്റെ പേര് വെളിപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് കള്ളപ്പേര് സ്വീകരിക്കാൻ കാരണം.

എന്നാൽ ഭറൂച്ചിലെ ശുക്ലതീര്‍ത്ഥ ആരാധനാകേന്ദ്രത്തില്‍ ഇയാള്‍ വരാറുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന്  ഭീകര വിരുദ്ധ സേന പദ്ധതിയൊരുക്കി കാത്തിരിക്കുകയായിന്നു. വലയൊരുക്കിയത്. എന്നാൽ താടിയും മുടിയും വളർത്തി സന്യാസി വേഷത്തിലായിരുന്ന സുരേഷിനെ ഉദ്യോഗസ്ഥർക്ക് ആദ്യം തിരിച്ചറിയാൻ സാധിച്ചിരുന്നില്ല. യഥാര്‍ഥ രൂപത്തില്‍ നിന്ന് സുരേഷ്  ഏറെ മാറുകയും ചെയ്തിരുന്നു.

ജനിച്ചതും വളര്‍ന്നതും ഗുജറാത്തില്‍, സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍; അജ്മീര്‍ ദര്‍ഗ സ്ഫോടന കേസിലെ മലയാളി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍