UPDATES

‘ഇനി മോദിക്കും അമിത്ഷാക്കും ഉറക്കമില്ലാത്ത രാത്രികൾ‌’; യുപിയിൽ അഖിലേഷ്- മായാവതി സഖ്യം പ്രഖ്യാപിച്ചു

ചിരവൈരികളായ മായാവതിയും അഖിലേഷും കൈകോര്‍ക്കുമ്പോള്‍ പക്ഷെ കോണ്‍ഗ്രസ് ഇവരുടെ സഖ്യത്തിന്റെ ഭാഗല്ല.

ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒന്നിച്ച് നേരിടുമെന്ന് വ്യക്തമാക്കി സമാജ് വാദി പാർട്ടിയും ബഹുജൻ പാർട്ടിയും തമ്മിൽ ധാരണ. ദേശീയ രാഷ്ട്രീയത്തില്‍ കാര്യമായ മാറ്റം വരുത്താൻ കഴിയുന്ന പ്രഖ്യാപനമാണ് ബി.എസ്.പി നേതാവ് മായാവതിയും എസ്.പി നേതാവ് അഖിലേഷ യാദവവും നടത്തിയത്. 26 വർഷത്തെ വിദ്വേഷം മറന്നാണ് സമാജ് വാദി പാർട്ടിയും ബിഎസ് പിയും വീണ്ടും തിരഞ്ഞെടുപ്പ് സഖ്യത്തിൽ ഏർപ്പെടുന്നത്.

എന്നാൽ കോൺഗ്രസ് തങ്ങളുടെ സഖ്യത്തിന്റെ ഭാഗമായിരിക്കില്ലെന്നും മായാവതി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസും ബിജെപിയും ഒരുപോലെ എന്നാണ് ഇതിന് കാരണമായി മായാവതിയുടെ പ്രതികരണം. എല്ലാ ഭിന്നതയും മാറ്റിവച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മൽസരിക്കും. തങ്ങളുടെ പ്രഖ്യാപനം മോദിയുടെയും അമിത് ഷായുടെയും ഉറക്കം കെടുത്തുമെന്നതാണ്. കോൺഗ്രസമായി ചേരുന്നത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കില്ല. എന്നാൽ തങ്ങളുടെ സഖ്യം രാജ്യത്ത്  രാഷ്ട്രീയ വിപ്ലവം കുറിക്കുമെന്നും  മായാവതി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ജാട്ട് നേതാവ് അജിത് സിങ്ങിന്‍റെ ആര്‍.എല്‍.ഡിയും ഒബിസികള്‍ക്കിടിയില്‍ സ്വാധീനമുള്ള നിഷാദ് പാര്‍ട്ടിയും കൃഷ്ണ പാട്ടീലിന്‍റെ അപ്നാദള്‍ വിഭാഗവും എസ്പി– ബിഎസ്പി കൂട്ടുകെട്ടിനൊപ്പമുണ്ട്. ബിഎസ്പിയും എസ്പിയും 38 സീറ്റുകളില്‍ വീതം മല്‍സരിക്കും. എന്നാൽ റായ്ബറേലി, അമേഠി എന്നിവിടങ്ങളിൽ കോൺഗ്രസിനെതിരെ മൽസരിക്കില്ല. ഒപ്പമുള്ള ചെറുപാര്‍ട്ടികള്‍ക്കായി ബാക്കിയുള്ള സീറ്റുകൾ മാറ്റിവയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.  ബിജെപി വിരുദ്ധ മഹാസഖ്യം യാഥാര്‍ഥ്യമാകാന്‍ നിര്‍ണായകമായ നീക്കം കുടിയാണ് ഇന്നത്തെ പ്രഖ്യാപനം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍