UPDATES

ട്രെന്‍ഡിങ്ങ്

ആലപ്പാട്: ചർച്ച പരാജയം, സർക്കാരിന് വലുത് 240 തൊഴിലാളികളും കമ്പനിയുമെന്ന് സമരക്കാർ

സമരം നിർത്തിവയ്ക്കാൻ സമരക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചക്ക് ശേഷം മന്ത്രി വ്യക്തമാക്കി

ആലപ്പാട്ടെ കരിമണൽ ഖനനത്തിന്റെ ഭാഗമായി നടത്തുന്ന സീ വാഷിങ്ങ് ഒരുമാസത്തേക്ക് നിർത്തിവയ്ക്കാൻ തീരുമാനം. കരിമണൽ ഖനനത്തിനെതിരെ കൊല്ലം ആലപ്പാട് നടന്നുവരുനെന പ്രതിഷേധങ്ങൾ പരിഹരിക്കുന്നതിനായി സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയിലാണ് തീരുമാനം .  വ്യവസായമന്ത്രി ഇ പി ജയരാജനാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്.

വിദഗ്ദ സമിതി റിപ്പോർട്ട് വരുന്നത് വരെയാണ് സീവാഷിങ്ങ് നിർത്താനാണ് തീരുമാനം.  എന്നാൽ ഇൻ വാഷിങ്ങ് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. സമരം നിർത്തിവയ്ക്കാൻ സമരക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആലപ്പാട് പഞ്ചായത്തിനെ നശിപ്പിക്കുന്ന പ്രവർത്തികൾ ഉണ്ടാവില്ലെന്നും മന്ത്രി പറയുന്നു. സമരം നിർത്തുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറയുന്നു. എന്നാൽ ഖനനം നിർത്തുന്ന സാഹചര്യം ഉണ്ടാവില്ലെന്നും മന്ത്രി പറയുന്നു.

അതേസമയം, സർക്കാർ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ചർച്ചക്ക് ശേഷം സമരസമിതി അറിയിച്ചു. സർക്കാറിന് വലുത് 240 തൊഴിലാളികളും കമ്പനിയുമാണ്. അവിടെയുള്ള ജനങ്ങളുടെ ജീവിതമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. സമരം തുടരും. മന്ത്രി പ്രദേശം സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹം വന്ന് സ്ഥിതി വിലയിരുത്തട്ടെയെന്നും സമര സമിതി ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. ആലപ്പാട് നടക്കുന്നത് അവിശുദ്ധമായ ഖനനമാണ്. ജനങ്ങള്‍ക്കാവശ്യം ശാശ്വതമായ പരിഹാരമെന്നും സമരസമിതി ആരോപിച്ചു.

പൊതുമേഖല സ്ഥാപനമായി ഐആർഇ നടത്തുന്ന ഖനനം നിർത്താതെ ചർ‌ച്ചക്കില്ലെന്ന് നിലപാട് മയപ്പെടുത്തിയാണ് പ്രതിഷേധക്കാർ ഇന്ന് ചർച്ചക്കെത്തിയത്. 7 പേരാണ് സമരക്കാരെ പ്രതിനിധീകരച്ച് ചർച്ചക്കെത്തിയത്.  സമരം 720 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് ചർച്ച.

ആലപ്പാട് ഖനന ആഘാതം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനൻ ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അധികൃതരുടെ യോഗത്തിൽ തീരുമാനമായിരുന്നു. കളക്ടറും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന മോണിറ്ററിങ് കമ്മിറ്റിയെയും ഖനനത്തെ കുറിച്ച് പഠിക്കാൻ രൂപീകരിക്കാനനും തിരുവനന്തപുരത്ത് വിളിച്ച യോഗത്തിലാണ് നിലപാട് ഉയർന്നിരുന്നു. അതിനിടെ, ആലപ്പാട് കരിമണൽ ഖനനത്തിൽ ജില്ലാ കളക്ടറോട് ദേശീയ ഹരിത ട്രിബ്യൂണൽ ഇന്നലെ റിപ്പോർട്ട് തേടുകയും ചെയ്തു . മാധ്യമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്താണ് ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഇടപെടൽ.

ആലപ്പാട്: ഞങ്ങളിത് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു; എന്താണ് ഈ തീരദേശത്ത് സംഭവിക്കുന്നത്? അറിയേണ്ടതെല്ലാം

“പ്രളയ സമയത്തെ രക്ഷാ പ്രവര്‍ത്തനത്തിന് സമ്മാനം വാങ്ങിച്ചു തന്നില്ലെങ്കിലും തങ്ങളെ തീരത്ത് നിന്ന് കുടിയിറക്കരുത്”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍