UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആലപ്പാട്: സമരം തുടരുമെന്ന നിലപാട് ഖേദകരമെന്ന് മന്ത്രി; ചര്‍ച്ച പ്രഹസനമായിരുന്നെന്ന് സമരസമിതി

ആലപാട് സമരം നടത്തുന്നത് പുറത്തുള്ളവരാണെന്ന് അവിടെ ചെന്ന് നോക്കിയാൽ മനസിലാകുമെന്നും മന്ത്രി

ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തിട്ടും സമരം തുടരുമെന്ന പ്രതിഷേധക്കാരുടെ നിലപാട് ഖേദകരമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ. സമരസമിതി പറയുന്ന കാര്യങ്ങൾ വസ്തുതാപരമല്ല. വ്യവസായം പൂട്ടിയാൽ എന്തെന്നാണ് സമരക്കാരുടെ ചോദ്യം. സംസ്ഥാനത്തെ രണ്ട് വലിയ വ്യവസായങ്ങൾ അടച്ചുപൂട്ടുക എന്നത് എങ്ങനെ ശരിയാകുമെന്നും മന്ത്രി ചോദിച്ചു. കാര്യങ്ങള്‍ മനസിലാക്കാന്‍ ആലപ്പാട് സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ആലപാട് സമരം നടത്തുന്നത് പുറത്തുള്ളവരാണെന്ന് വാദം ഇന്നും മന്ത്രി ആവർത്തച്ചു. വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാൽ മനസിലാകുമെന്നും മന്ത്രി പറഞ്ഞു. സർക്കാരുമായി ഇന്നലെ നടത്തിയ ചർച്ച പരാജയപ്പെട്ടതിന് പിറകെ സമരം തുടരുമെന്ന നിലപാടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പാട്ടെ ഖനനം പൂർണ്ണമായും നിർത്തിവക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാതിരുന്നതാണ് ഇന്നലത്തെ ചർച്ച് അലസാനുള്ള കാരണം. സീവാഷിങ്ങ് ഒരുമാസത്തേക്ക് നിർത്തിവയ്ക്കുന്നതുൾപ്പെടെയാണ് സർ‌ക്കാർ മുന്നോട്ട് വച്ച നിർദേശങ്ങൾ. ആലപ്പാട്ടെ പ്രശ്നങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും. എന്നാൽ ഇൻലാൻഡ് വാഷിംഗ് തുടരുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
സർക്കാർ വിളിച്ച ചർച്ചയിൽ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ എല്ലാം അസ്ഥാനത്തായെന്നാരുന്നു സമരസമിതിയുടെ പ്രതികരണം. ചർച്ച പ്രഹസനമായിരുന്നു. വ്യവസായം സംരക്ഷിക്കണമെന്ന നിലപാടിലാണ് മന്ത്രി ഉറച്ച് നിന്നത്. അദ്ദേഹത്തെ ഐആർഇയിലെ ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും സമരസമതി കൺവീനർ ചന്ദ്രദാസ് ആലപ്പാട് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍