UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യപാനികളുടെ ആ ആശ്വാസവും പൊലിയുന്നു? മാഹിയിലടക്കം മദ്യവില കൂടും, എക്‌സൈസ് തീരുവ ഉയര്‍ത്താന്‍ തീരുമാനം

അതേസമയം പുതുച്ചേരിയില്‍ മദ്യവില തമിഴ് നാടിനേക്കാളും കര്‍ണാടകയേക്കാളും കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നു.

കുറഞ്ഞ വിലയ്ക്ക് നല്ല മദ്യം കഴിക്കാനായി മാഹിയില്‍ പോകാമെന്ന കേരളത്തിലെ മദ്യപാനികളുടെ സൗകര്യം ഇല്ലാതായേക്കുമെന്ന് സൂചന. മദ്യത്തിന് എക്‌സൈസ് ഡ്യൂട്ടിയും അഡീഷണല്‍ എക്‌സൈസ് ഡ്യൂട്ടിയും വര്‍ദ്ധിപ്പിക്കാനുള്ള പുതുച്ചേരി സര്‍ക്കാരിന്റെ തീരുമാനം. ഏറ്റവും വില കുറഞ്ഞ മദ്യ ബ്രാന്‍ഡുകള്‍ക്ക് 93 മുതല്‍ 100 രൂപ വരെയാണ് എക്‌സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. മീഡിയം, പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 110 രൂപ മുതല്‍ 115 രൂപ വരെ വര്‍ദ്ധിപ്പിച്ചു.

സാധാരണ-വില കുറഞ്ഞ മദ്യങ്ങള്‍ക്ക് ക്വാര്‍ട്ടറിന് രണ്ട് രൂപ മുതല്‍ 12.50 രൂപ വരെ വില വര്‍ദ്ധിപ്പിച്ചു. മീഡിയം, പ്രീമിയം ബ്രാന്‍ഡുകള്‍ക്ക് 10 രൂപ മുതല്‍ 30 രൂപ വരെ വില കൂടും. ഒരു ബോട്ടില്‍ ബിയറിന് 10 രൂപ കൂടും. വൈനിനും 24 ശതമാനത്തിലധികം ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയങ്ങള്‍ക്കും ബള്‍ക്ക് ലിറ്ററിന് 20 മുതല്‍ 25 വരെ രൂപ വില വര്‍ദ്ധിക്കും.

അതേസമയം പുതുച്ചേരിയില്‍ മദ്യവില തമിഴ് നാടിനേക്കാളും കര്‍ണാടകയേക്കാളും കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 850 കോടി രൂപയാണ് പുതുച്ചേരി സര്‍ക്കാര്‍ മദ്യവില്‍പ്പനയിലൂടെ നേടിയത്. ഇപ്പോള്‍ തീരുവ വര്‍ദ്ധിപ്പിച്ചതിലൂടെ 120 കോടി അധികമായി കണ്ടെത്താനാകുമെന്നാണ പുതുച്ചേരി സര്‍ക്കാരിന്റെ പ്രതീക്ഷ.

Read Azhimukham: ‘നാട്ടിക എംഎല്‍എയായ എനിക്കിതാണ്‌ അവസ്ഥയെങ്കില്‍ നാളെയിവര്‍ പട്ടികജാതിക്കാര്‍ നടക്കുന്ന വഴിയിലെല്ലാം ചാണകവെള്ളം തളിക്കില്ലേ?’, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ ഗീത ഗോപി എംഎല്‍എ കടുത്ത നടപടിക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍