UPDATES

കേരളത്തില്‍ നിന്ന് 243 പേര്‍ പോയ ബോട്ട് കാണാതായത് പസിഫിക് രാജ്യങ്ങളെ അറിയിച്ചിരുന്നു, ആരും പ്രതികരിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ജനുവരി 12ന് എറണാകുളം തീരത്ത് നിന്നാണ് ദേവമാത 2 എന്ന ബോട്ട് ന്യൂസിലാന്‍ഡ് ലക്ഷ്യമാക്കിയാണ് പോയത് എന്ന് കേരള പൊലീസ് പറയുന്നു.

കേരളത്തില്‍ നിന്ന് 243 പേരുമായി സംശയകരമായ സാഹചര്യത്തില്‍ പുറപ്പെട്ട ബോട്ട് കാണാതായെന്ന വിവരം പസിഫിക് സമുദ്ര മേഖലയിലെ രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിട്ടുണ്ടെങ്കിലും ആരും പ്രതികരിച്ചില്ല എന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍. പസിഫിക് സമുദ്രത്തിലെ ഒരു പ്രത്യേക കേന്ദ്രം ലക്ഷ്യമാക്കിയാണ് ബോട്ട് പോയത് എന്നാണ് കേരള സര്‍ക്കാര്‍ നല്‍കിയ വിവരം. ഇതേ തുടര്‍ന്ന് മേഖലയിലെ രാജ്യങ്ങള്‍ക്ക് ഈ വിവരം കൈമാറി. അഞ്ച് മാസം മുമ്പ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഒരു രാജ്യവും ഇതുവരെ മറുപടി നല്‍കിയിട്ടില്ല – വിദേശകാര്യ വക്താവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജനുവരി 12ന് എറണാകുളം തീരത്ത് നിന്നാണ് ദേവമാത 2 എന്ന ബോട്ട് ന്യൂസിലാന്‍ഡ് ലക്ഷ്യമാക്കിയാണ് പോയത് എന്ന് കേരള പൊലീസ് പറയുന്നു. ഇവരുടെ കുടുംബാംഗങ്ങളായ ഏഴ് പേര്‍ വിദേശകാര്യ മന്ത്രാലയത്തിന് നിവേദനം നല്‍കിയിരുന്നു. 100ലധികം പേര്‍ സ്ത്രീകളും കുട്ടികളുമാണ്. ഡല്‍ഹിയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ളവരാണ് കൂടുതല്‍. പലരും ലഗേജ് ഉപേക്ഷിച്ചാണ് പോയിരിക്കുന്നത്. പോകാനുദ്ദേശിച്ചിരുന്ന 19 പേര്‍ ബോട്ടില്‍ പോകാന്‍ കഴിഞ്ഞതുമില്ല. മിക്ക യാത്രക്കാരും 1.2 ലക്ഷത്തിനും മൂന്ന് ലക്ഷത്തിനും ഇടയില്‍ തുക ഏജന്റുമാര്‍ക്ക് നല്‍കിയതായാണ് പൊലീസ് പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍