UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലം പ്രയോഗിച്ച് അടപ്പിക്കില്ലെന്ന വാഗ്ദാനം പാഴ്വാക്കായി; കേരളത്തിൽ ഹർത്താലിന്റെ പ്രതീതി

മഞ്ചേരിയിലും, കായംകുളത്തും കടകൾ തുറന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും സമരക്കാരും തമ്മിൽ സംഘർഷം.

കേന്ദ്ര സർക്കാറിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ പത്തോളം പ്രതിപക്ഷ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദ്വിദിന ഹർത്താല്‍ 12 മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഹർത്താലിന് സമാനമായ അവസ്ഥ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പണിമുടക്ക് ഭാഗികമായി തുടരുമ്പോള്‍ വടക്ക് കിഴക്ക് സംസ്ഥാനങ്ങളിലും ഏകദേശം പൂര്‍ണ്ണമാണ്. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച‌്എംഎസ‌്, എഐസിസിടിയു, എഐയുടിയുസി, ടിയുസിസി, സേവ, എൽപിഎഫ‌്, യുടിയുസി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ര‍ാജ്യത്തെ 20 കോടിയിലധികം തൊഴിലാളികളാണ് പണിമുടക്കിൽ പങ്കാളികളാവുന്നത്. ഭരണപക്ഷ തൊഴിലാളി സംഘടനയായ  ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്.

അതേസമയം, ഭരണ പക്ഷ, പ്രതിപക്ഷ സംഘടനകൾ ഒന്നിച്ച് പണിമുടക്കിനെ പിന്തുണയ്ക്കുന്ന കേരളത്തിൽ നിർബന്ധിച്ച കടകൾ ഉൾപ്പെടെ അടപ്പിക്കില്ലെന്ന സംഘടനകൾ അറിയിച്ചിട്ടുണ്ടെങ്കുിലും പലയിടക്കും ഇത് ലംഘിക്കപ്പെടന്ന അവസ്ഥയാണ്. നിർബന്ധിച്ച് കടകൾ അടപ്പിച്ചത് പലയിടത്തും സംഘർഷത്തിന് ഇടയാക്കി. സ്കുളുകൾ ഉൾപ്പെടെ ഇന്ന് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അധ്യപകരുൾപ്പെടെ എത്താത്തതിനാൽ മിക്കയിടത്തും അധ്യയനം ഉൾപ്പെടെ മുടങ്ങിയിട്ടുണ്ട്. പണിമുടക്കുന്നവർക്കെതിരെ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സെക്ടട്ടേറിയേറ്റ് പ്രവർത്തനം പുർണമായും നിലച്ച സാഹചര്യമാണുള്ളത്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാരും ഇന്ന് ഒാഫീസുകളിൽ എത്തിയില്ല. മിക്ക സർക്കാര്‍ ഒാഫീസുകളിലും ഹാജർനില തുച്ഛമാണ്. പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞും പ്രതിഷേധം സംഘടിപ്പിച്ചു. അതിനിടെ സംസ്ഥാനത്തെ മുഴുവൻ സ്വർണവ്യാപാര സ്ഥാപനങ്ങളും ഇന്നും നാളെയും തുറന്നു പ്രവർത്തിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.

അതേസമയം, കോഴിക്കോട്ടെ പ്രമുഖ വ്യാപാര കേന്ദ്രമായ മിഠായിത്തെരുവിൽ‌ വ്യാപാരികൾ കടകൾ തുറന്നു. എറണാകുളം ബ്രോഡ് വേയിലും കടകൾ തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ജില്ലാകളക്ടര്‍ നേരിട്ടെത്തി ബ്രോഡ് വേയിലെ സ്ഥിതിഗതികൾ വിലയിരുത്തി. എന്നാൽ മഞ്ചേരിയിലും, കായംകുളത്തും കടകൾ തുറന്നതുമായി ബന്ധപ്പെട്ട് വ്യാപാരികളും സമരക്കാരും തമ്മിൽ സംഘർഷം ഉണ്ടായി.

എംഡി ടോമിൻ ജെ തച്ചങ്കരിയുടെ അഭ്യർത്ഥന തള്ളി കെ എസ് ആർടിസിയിലെ ജീവനക്കാർ പണിമുടക്കിയതോടെ ശബരി സർവീസുകൾ ഒഴികെ മറ്റ് എല്ലാ സർവീസുകളും നിലച്ച സ്ഥികയാണ്. നിലക്കലില്‍‌ നിന്നും കോൺവോയ് അടിസ്ഥാനത്തിലാണ് പമ്പയിലേക്ക് സർവീസ് നടത്തുന്നത്. സർവീസ് നടത്തുന്നതിനു കെഎസ്ആർടിസി പൊലീസ് സഹായം തേടിയിട്ടുണ്ട്.

കേരളത്തിലെ മിക്കജില്ലകളിലും പ്രധാന സ്റ്റേഷനുകളില്‍ പ്രതിഷേധക്കാർ ട്രെയിൻ തടഞ്ഞതോടെ സംസ്ഥാനത്തെ തീവണ്ടി ഗതാഗതവും താറുമാറായി. പുലർച്ചെ 12.20ന് അമൃത എക്സ്പ്രസും ഗുരുവായൂരിൽനിന്നു പുറപ്പെടുന്ന ഗുരുവായൂർ–തിരുവനന്തപുരം ഇന്റർസിറ്റി 3നും, ഗുരുവായൂർ–എടമൺ ഫാസ്റ്റ് പാസഞ്ചർ 6നും തടഞ്ഞു. കൊല്ലത്തും പരവൂരിലും പണിമുടക്ക് അനുകൂലികൾ ട്രെയിൻ തടഞ്ഞു. വഞ്ചിനാട് എക്സ്പ്രസ് ആണു തടഞ്ഞിട്ടത്. ഇരിങ്ങാലക്കുടയിൽ കണ്ണൂർ–ആലപ്പി എക്സിക്യൂട്ടീവ് എക്സ്പ്രസ് 10.15നും തടഞ്ഞു. ഇപ്പോൾ തൃശൂരിൽ ട്രെയിനുകൾ തടഞ്ഞു വച്ചിട്ടില്ല.

പയ്യന്നൂരിൽ നിന്നു പുറപ്പെട്ട എഗ്മോർ എക്സ്പ്രസ് പിന്നീട് കണ്ണപുരത്തും തടഞ്ഞു. കോട്ടയം, ചെങ്ങന്നൂർ തുടങ്ങിയ ഇടങ്ങളിലേക്ക് എത്താൻ ശബരിമല തീർഥാടകർ ആശ്രയിക്കുന്ന പല ട്രെയിനുകളും വൈകിയോടുകയാണ്. 8.30നു പോകേണ്ട വേണാട് എക്സ്പ്രസ് മണിക്കുറുകൾ വൈകിയാണ് കോട്ടയം വിട്ടു. മലപ്പുറം തിരൂരിൽ നേത്രാവതി എക്സപ്രസും പരപ്പനങ്ങാടിയിൽ എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്പ്രസും അങ്ങാടിപ്പുറത്ത് നിലമ്പൂർ – ഷൊർണൂർ പാസഞ്ചറും തടഞ്ഞു. അരമണിക്കൂറിനു ശേഷമാത്രമാണ് മൂന്ന് ട്രെയിനുകളും യാത്ര പുനരാരംഭിച്ചത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ചെന്നൈ – മംഗളൂരു മെയിൽ തടഞ്ഞതോടെ അരമണിക്കൂറോളം വൈകിയാണു ട്രെയിൻ യാത്ര തുടർന്നത്. പൊലീസെത്തി അറസ്റ്റ് ചെയ്തുനീക്കിതോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കണ്ണൂരിലും പയ്യന്നൂരിലും ട്രെയിനുകൾ തടഞ്ഞു. കണ്ണൂരിൽ ചെന്നൈ മംഗളൂരു ട്രെയിനും പയ്യന്നൂരിൽ മംഗളൂരു ചെന്നൈ എഗ്മോർ എക്സ്പ്രസും മംഗളൂരു – നാഗർകോവിൽ ഏറനാട് എക്സ്പ്രസുമാണു തടഞ്ഞത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തു നടന്ന സമരം സി കൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

രപ്തിസാഗർ എക്സ്പ്രസ് 45 മിനിട്ടും ജനശതാബ്ദി ഒന്നരമണിക്കൂറും വൈകി. ചെന്നൈ എക്സ്പ്രസ് എറണാകുളം തൃപ്പൂണിത്തുറയിലും സമരക്കാർ തടഞ്ഞിരുന്നു. കേരളത്തിന് പുറത്തും പല സ്റ്റേഷനുകളിലും തീവണ്ടികള്‍ തടയുന്ന സാഹചര്യമുള്ളതിനാൽ അടുത്ത രണ്ട് ദിവസത്തേക്ക് തീവണ്ടികള്‍ കൃത്യസമയം പാലിക്കാന്‍ സാധ്യതയില്ല. ഉച്ചവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം മുംബൈ – കന്യാകുമാരി ജയന്തി ജനത: ഒന്നര മണിക്കൂർ, കന്യാകുമാരി – മുംബൈ ജയന്തി ജനത: ഒരു മണിക്കൂർ, ഗുരുവായൂർ – തിരുവനന്തപുരം ഇൻറർ സിറ്റി: 2 മണിക്കൂർ, എറണാകുളം – തിരുവനന്തപുരം വഞ്ചിനാട്: ഒന്നര മണിക്കൂർ, ഹൈദരാബാദ് – ശബരി: ഒന്നേമുക്കാൽ മണിക്കൂർ, തിരുവനന്തപുരം – ഗോരഖ്പൂർ രപ്തി സാഗർ : രണ്ടര മണിക്കൂർ, തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി: ഒന്നര മണിക്കൂർ, തിരുവനന്തപുരം – ഷൊർണൂർ വേണാട്: രണ്ടര മണിക്കൂറും വൈകിയാണ് ഒാടുന്നത്.

പൊതു വാഹന ഗതാഗതം ഏകദേശം പൂർണമായും തടസപ്പെട്ടതോടെ വിവിധ ജില്ലാ കേന്ദ്രങ്ങളിലുൾപ്പെടെ റെയിൽവേ സ്റ്റേഷനുകളിലും ബസ്റ്റാൻഡുകളിലും ഒട്ടേറെപ്പേരാണു കുടുങ്ങിയിട്ടുള്ളത്. കൽപ്പറ്റയിൽ സമരാനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. കൊച്ചി തുറമുഖം, കണ്ടെയ്നർ ടെർമിനൽ, ഐഒസി പ്ലാന്റ് ജീവനക്കാരെ സമരാനുകൂലികൾ തടഞ്ഞു. പ്രത്യേക സാമ്പത്തിക മേഖലയിൽ ജോലിക്കെത്തിയവരും തടഞ്ഞവരിൽപെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍