UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബലാല്‍സംഗത്തിനിരായ യുവതി ഭ്രൂണവുമായി പോലീസ് സ്‌റ്റേഷനില്‍

ആറുമാസം മുന്‍പ് മനോജ് (20)എന്ന അയല്‍വാസിയായ യുവാവ് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം.

ബലാല്‍സംഗത്തിനിരയായ 19 കാരി ഭ്രൂണവുമായി പോലീസ്് സ്‌റ്റേഷനില്‍. അഞ്ചുമാസം പ്രായമായ ഭ്രുണവുമായാണ് ഉത്തര്‍പ്രദേശിലെ അംറോഹയില്‍ ദലിത് യുവതി പരാതി നല്‍കാനെത്തിയത്. ആറുമാസം മുന്‍പ് മനോജ് (20)എന്ന അയല്‍വാസിയായ യുവാവ് തന്നെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്‌തെന്നാണ് യുവതിയുടെ ആരോപണം. പ്രാഥമിക കൃത്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോഴായിരുന്നു പീഡനമെന്നും പരാതിയില്‍ പറയുന്നു.
വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് പലതവണ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാരണത്താല്‍ യുവതി വിവരം വീട്ടുകാരെ അറിയിച്ചില്ല.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞതൊടെ യുവാവ് ജൂലായ് 13 ന് നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിക്കാനുള്ള ഗുളികകള്‍ കഴിപ്പിച്ചെന്നും പരാതിയില്‍ പരയുന്നു. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടതോടെയാണ് യുവതിയുടെ വീട്ടുകാര്‍ വിവരങ്ങള്‍ അറിയുന്നത്. തുടര്‍ന്നാണ് യുവതി ചാപിള്ളയ്ക്ക് ജന്‍മം നല്‍കിയത്. ഇതോടെയാണ് ഭ്രൂണവമായി രക്ഷിതാക്കള്‍ക്കൊപ്പമെത്തി പരാതി നല്‍കിയത്. ഭ്രൂണം കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക്ക് ലാബിലേക്ക് അയച്ചതായും, മനോജിനെതിരെ ബലാല്‍സംഗത്തിനും, നിബന്ധിച്ചുള്ള ഗര്‍ഭഛിദ്രത്തിനും കേസ് രജിസ്റ്റര്‍ ചെയ്തതായും ഹസന്‍പുര്‍ പോലീസ് അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍