UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീയെ പൊലീസ് കോണ്‍സ്റ്റബിള്‍ ആയി നിയമിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍

ഏപ്രില്‍ 26ന് ആല്‍വാറിലെ താനാഗാജിയില്‍ നടന്ന കൂട്ടബലാത്സംഗം ബിജെപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വലിയ പ്രചരണായുധമാക്കിയിരുന്നു.

ആല്‍വാറില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ ദലിത് സ്ത്രീയെ പൊലീസ് കോണ്‍സ്റ്റബിള്‍ ആയി രാജസ്ഥാനിലെ അശോക് ഗെലോട്ട് സര്‍ക്കാര്‍ നിയമിച്ചു. ഇന്നലെ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരുന്നു. അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ ഉടന്‍ തന്നെ നല്‍കുമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ സ്വരൂപ് അറിയിച്ചു. ഏപ്രില്‍ 26ന് ആല്‍വാറിലെ താനാഗാജിയില്‍ നടന്ന കൂട്ടബലാത്സംഗം ബിജെപി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെതിരെ വലിയ പ്രചരണായുധമാക്കിയിരുന്നു.

ഭര്‍ത്താവിന് മുന്നില്‍ വച്ചാണ് അഞ്ച് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഇവരും ഭര്‍ത്താവും മോട്ടോര്‍ബൈക്കില്‍ പോകുമ്പോള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞ സ്ഥലത്തേയ്ക്ക് മാറ്റിയ ശേഷം ഭര്‍ത്താവിനെ മര്‍ദ്ദിച്ചവശനാക്കി കെട്ടിയിട്ടു. തുടര്‍ന്നാണ് ഇവരെ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികളിലൊരാള്‍ അക്രമത്തിന്റെ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍