UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗോരഖ്പൂര്‍ ദുരന്തം; ഇന്ത്യയില്‍ ഇതാദ്യമായിട്ടല്ലെന്ന് അമിത് ഷാ

കോണ്‍ഗ്രസ് ഭരിച്ചിരുന്ന കാലത്തും സമാനമായ ദുരന്തങ്ങള്‍ ഉണ്ടായിട്ടുണ്ട്

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ കൂട്ടമരണത്തിന് ഇടയായ സാഹചര്യത്തെ നിസ്സാരവത്കരിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഗോരഖ്പൂരില്‍ 74 കുട്ടികള്‍ മരിക്കാനിടയായതിന് സമാനമായ ദുരന്തം രാജ്യത്ത് നടക്കുന്നത് ആദ്യമായിട്ടല്ലെന്നായിരുന്നു ഷായുടെ പ്രതികരണം.

വലിയ രാജ്യമായ ഇന്ത്യയില്‍ കോണ്‍ഗ്രസ് ഭരിച്ചിരുന്ന സമയത്തും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ബിജെപി അധ്യക്ഷന്‍ പറയുന്നത്. ഗോരഖ്പൂരില്‍ ഒരു അപകടമാണ് നടന്നത്. സംഭവത്തെ പറ്റ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്; ഷാ പറഞ്ഞു.

ഈ ദുരന്തത്തിന്റെ പേരില്‍ യുപി മുഖ്യമന്ത്രിയടക്കം രാജിവയ്ക്കണമെന്ന ആവശ്യം അമിത് ഷാ തള്ളി. കോണ്‍ഗ്രസ് ചെയ്യുന്നതുപോലെ അന്വേഷണം നടത്താതെ തങ്ങള്‍ ആരെയും കുറ്റക്കാരനെന്നു വിധിക്കില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും ഷാ പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍