UPDATES

വാര്‍ത്തകള്‍

പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുമ്പ് അമിത് ഷാ അദ്വാനിയേയും ജോഷിയേയും കാണും

‘സങ്കല്‍പ്പ് പത്ര്’ എന്ന പേരിലുള്ള പ്രകടനപത്രിക ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കുന്നതിന് മുമ്പ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാക്കളായ എല്‍കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും കാണും. തങ്ങളോട് ആലോചിക്കാതെ ലോക്‌സഭ സീറ്റുകള്‍ നിഷേധിച്ചതില്‍ ഇരു നേതാക്കളും കടുത്ത അതൃപ്തിയിലാണ്. സ്പീക്കര്‍ സുമിത്ര മഹാജനും സീറ്റ് നിര്‍ണയത്തില്‍ അതൃപ്തി രേഖപ്പെടുത്തി മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു.

“ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍” (ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍) എന്നതാണ് ഇത്തവണ ബിജെപിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. 2014ല്‍ ഇത് അബ് കി ബാര്‍ മോദി സര്‍ക്കാര്‍ എന്നായിരുന്നു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക മിനിമം വരുമാനം ഉറപ്പ് വരുത്തുന്ന ന്യായ് പദ്ധതി അടക്കം ശ്രദ്ധേയമായ പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഉള്‍ക്കൊള്ളുന്നതായിരുന്നു. ‘സങ്കല്‍പ്പ് പത്ര്’ എന്ന പേരിലുള്ള പ്രകടനപത്രിക ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തിറക്കുന്നത്.

അതേസമയം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കോണ്‍ഗ്രസിന്റെ പ്രകടനപത്രികയ്ക്ക് ക്ഷേമ പദ്ധതികളിലൂടെ തന്നെ ബിജെപി മറുപടി നല്‍കുമോ, അതോ തീവ്ര ഹിന്ദുത്വ, സൈനിക ശാക്തീകരണ അജണ്ടകളാണോ ബിജെപി മുന്നോട്ട് വയ്ക്കുക എന്നത് അറിയേണ്ടതുണ്ട്. അഫ്‌സ്പ (പ്രത്യേക സായുധസേന നിയമം) ജമ്മു കാശ്മീരില്‍ പുനപരിശോധിക്കുമെന്നും കാശ്മീര്‍ താഴ്‌വരയിലെ സൈനിക സാന്നിധ്യം കുറച്ച് അതിര്‍ത്തിയിലെ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞത്. അതേസമയം ദേശസുരക്ഷയെ അവഗണിക്കുകയാണ് കോണ്‍ഗ്രസ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍