UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ അക്രമസമരത്തിന് പിന്നിലാരെന്ന് തെളിഞ്ഞു; അമിത് ഷായുടെ പ്രസംഗം അപലപനീയം: സിപിഎം പോളിറ്റ് ബ്യൂറോ

ബിജെപിയും ആര്‍എസ്എസും ഭരണഘടനയെ പരിഹസിക്കുകയാണ്.

ശബരിമലയില്‍ സ്ത്രീ പ്രവേശന വിലക്ക് നീക്കികൊണ്ടുള്ള സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പ്രസ്താവനയെ വിമര്‍ശിച്ച് പോളിറ്റ് ബ്യൂറോ. വിധിയുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ അക്രമാസക്തമായ പ്രതിഷേധങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് വ്യക്തമാക്കുന്നതാണ് അമിത് ഷായുടെ പ്രസ്താവനയെന്നും സിപിഎം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

ഇത്തരം അവനിഷ്ട സംഭവങ്ങളുടെ തുടര്‍ച്ചയാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ ഉണ്ടായത്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷന്‍ സുപ്രീം കോടതിയെ അവഹേളിക്കുകയാണ്. ബിജെപിയും ആര്‍എസ്എസും ഭരണഘടനയെ പരിഹസിക്കുകയാണ്. പ്രസംഗത്തില്‍ കേരളത്തിലെ സര്‍ക്കാറിനെ ഭീഷണിപ്പെടുത്തിയ അമിത് ഷായുടെ നടപടി തീര്‍ത്തും ജനാധിപത്യ വിരുദ്ധമാണെന്നും സിപിഎം കുറ്റപ്പെടുത്തി.

എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ബിജെപിയുടെയും ആര്‍എസഎസിന്റെയും അപകടകരമായ പിന്തിരിപ്പന്‍ രാഷ്ട്രീയത്തെ തള്ളിക്കളയുമെന്ന് ഉറപ്പാണ്. വിധിയെ വിമര്‍ശിക്കുന്നതിലൂടെ ബിജെപി ഉയര്‍ത്തുന്ന സ്ത്രീ വിരുദ്ധത സിപിഎം ജനമധ്യത്തില്‍ തുറന്ന് കാട്ടും. സുപ്രീം കോടതി വിധി നടപ്പാക്കാനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും കേരളത്തിലെ ഇടത് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നതായും സിപിഎം പോളിറ്റ് ബ്യൂറോ പത്രക്കുറിപ്പില്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍