UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയിലെ കർഷകർക്ക് ബിഗ് ബിയുടെ സഹായം; 1398 കര്‍ഷകരുടെ വായ്പ തിരിച്ചടച്ചു

കർഷകരുടെ വായ്പായിനത്തിൽ  4.05 കോടി രൂപയാണ് തിരിച്ചടച്ചതെന്നും അദ്ദേഹം പറയുന്നു. 

കടക്കെണിയിയിൽ കുടുങ്ങി ജീവിതം വഴിമുട്ടിയ ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ക്ക് ആശ്വാസമായി ബോളിവുഡ് മെഗാസ്റ്റാർ അമിതാബ് ബച്ചൻ.  സംസ്ഥാനത്തെ  1398 കര്‍ഷകരുടെ വായ്പ താൻ തിരിച്ചടച്ചാണ് ബിഗ് ബി ഇത്തവണ ശ്രദ്ധ പിടിച്ചുപറ്റിയത്. തന്റെ ബ്ലോഗിലൂടെ ബച്ചൻ തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.  കർഷകരുടെ വായ്പായിനത്തിൽ  4.05 കോടി രൂപയാണ് തിരിച്ചടച്ചതെന്നും അദ്ദേഹം പറയുന്നു.

‘കര്‍ഷകരുടെ ഭാരങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കണമെന്ന് തോന്നി. അതുനടപ്പാക്കാനയപ്പോള്‍ ഉള്ളില്‍ നിറഞ്ഞ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. വായ്പകൾ ഒറ്റത്തവണയായി തീർത്തിന്റെ രേഖകൾ അടുത്ത ദിവസം തന്നെ കർഷകർക്ക് ബാങ്കുകൾ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട 70 പേർക്ക് ഇതിന്റെ രേഖകൾ താൻ  നേരിട്ട് വിതരണം ചെയ്യും. മുംബെയിൽ വച്ചായിരിക്കും ചടങ്ങ് സംഘടിപ്പിക്കുക. ഇതിനായി കർഷകരെ മുംബെയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇവരുടെ യാത്രയ്ത്തായി ലഖ്നൗവിൽ നിന്നും മുംബൈയിലേക്ക് ട്രെയിന്‍ ബോഗി ബുക്ക് ചെയ്തിട്ടുണ്ട്’. അദ്ദേഹം പറയുന്നു.

ഇത് രണ്ടാം തവണയാണ് കർഷകർക്ക് ആശ്വാസവുമായി ബിഗ് ബി വായ്പ തിരിച്ചടയ്ക്കുന്നത്. മാസങ്ങള്‍ക്ക് മുന്‍പ് മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ കടം ബച്ചന്‍ സമാനമായി തീര്‍ത്തിരുന്നു. കടക്കെണി മൂലം ആത്മഹത്യയിലേക്ക് നീങ്ങുന്ന കര്‍ഷകരെ സഹായിക്കാന്‍ സിനിമാ താരങ്ങളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മുന്നിട്ടിറങ്ങണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചതിന് പിറകെയാണ് ബച്ചന്റെ സഹായം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍