UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപ് കോടതിയില്‍ പോയിരുന്നെങ്കില്‍ ‘അമ്മ’ പെട്ടേനെയെന്ന് സിദ്ധിക്ക്

ദിലീപിന്റെ മടങ്ങിവരവ് അടുത്ത യോഗം അജണ്ടയായി പരിഗണിക്കും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് താര സംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന് താരങ്ങള്‍. കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമല്ലെന്ന് താരങ്ങള്‍ അഭിപ്രായപ്പെട്ടതായും റിപോര്‍ട്ടുകള്‍ പറയുന്നു. പുറത്താക്കുമ്പോള്‍ ദിലീപില്‍ നിന്നും വിശദീകരണം തേടിയിരുന്നില്ല. തീരുമാനത്തിനെതിരേ ദിലീപ് കോടതിയില്‍ പോവാതിരുന്നത് സംഘടനയുടെ ഭാഗ്യമാണെന്നും പുതിയ ജോയിന്റ് സെക്രട്ടറിയായി ചുമതലയേറ്റ സിദ്ധിക്ക് യോഗത്തില്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ ഇന്നത്തെ ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ വിഷയം ഉള്‍പ്പെടുന്നില്ലെന്നും, അടുത്ത യോഗത്തില്‍ വിഷയം പരിഗണിക്കുമെന്നും ഇന്നു ചുമതലയേറ്റ പുതിയ ഭരണ സമിതി തീരുമാനിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു.

പുനസംഘടിപ്പിച്ച പുതിയ 11 ആംഗ എക്‌സിക്യൂട്ടിവ് കമ്മിറ്റിയും യോഗത്തില്‍ ചുമതലയേറ്റു. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ക്കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, എന്നിവരാണ് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍. മോഹന്‍ലാല്‍ പ്രസിഡന്റായി ചുമതലയേറ്റ ഇന്നത്തെ യോഗത്തില്‍ ഇടവേള ബാബു ജനറല്‍ സെക്രട്ടറിയായും ജോയിന്റ് സെക്രട്ടറിയായി സിദിഖും, ട്രഷററായി ജഗദീഷും തിരഞ്ഞെടുക്കപ്പെട്ടു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അമ്മയുടെ ഭാരവാഹിയായി ദിലീപ് തിരിച്ചെത്തും?

അമ്മ ജനറല്‍ബോഡി യോഗത്തില്‍ നിന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ വിട്ടുനില്‍ക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍