UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജിവച്ച നടിമാർക്ക് താര സംഘടനയിലേക്ക് തിരിച്ചുവരാം; മാപ്പ് പറയേണ്ടതില്ല: മോഹൻലാൽ

പരാതിപരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട്  ഡബ്ല്യുസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ഗണേശ് കുമാര്‍ പ്രതികരിച്ചു.

താര സംഘനയിൽ നിന്നും രാജിവച്ച് പുറത്ത് പോയ നടമാർക്ക് തിരിച്ചുവരാൻ മാപ്പ് എഴുത് നൽകേണ്ട ആവശ്യമില്ലെന്ന്  സംഘടനാ പ്രസിഡന്റ് മോഹൻലാൽ. നടിമാർ മാപ്പ് പറയണമെന്ന് എവിടെയും ആവശ്യപ്പെട്ടില്ല. അവർക്ക് താൽപര്യമെങ്കിൽ തിരിച്ചെടുക്കും മാപ്പൊക്കെ വളരെ അത്യാവശ്യമായി ഉപയോഗിക്കാനുള്ള കാര്യമാണെന്നും  അദ്ദേൃഹം പ്രതികരിച്ചു.  കൊച്ചിയില്‍ ചേര്‍ന്ന താര സംഘടനയുടെ എക്‌സിക്യൂട്ടീവ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുക്കയായിരുന്നു അദ്ദേഹം. എന്നാൽ നടിമാരെ തിരിച്ചെടുക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങളാന്നും  ഇന്നത്തെ യോഗം പരിഗണിച്ചില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം  ദുബായില്‍  സംഘടന നടത്താന്‍ ഉദ്ദേശിക്കുന്ന ഷോയെ കുറിച്ചും മറ്റുമാണ് ഇന്ന്  ചർച്ചചെയ്തതെന്നും  മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.

എന്നാൽ സംഘടന വിട്ടവരെ തിരിച്ചെടുക്കാൻ മാപ്പ് പറയണമെന്ന് വ്യക്തമാക്കി എക്‌സിക്യൂട്ടീവ് അംഗം സിദ്ധിഖ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഇതിന് വിരുദ്ധമാണ് മോഹൻ ലാലിന്റെ നിലപാട്. ദിലീപിനെ തിരിച്ചെടുക്കാനുള്ള ജനറല്‍ ബോഡി തീരുമാനം വന്നതിനു ശേഷം ആക്രമിക്കപ്പെട്ട നടിയും പത്മപ്രിയ, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ എന്നിവരുമാണ് എഎംഎംഎയില്‍ നിന്ന് രാജിവെച്ചത്.

അതിനിടെ സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളില്‍ പരാതിപരിഹാര സമിതി വേണമെന്ന് ആവശ്യപ്പെട്ട്  ഡബ്ല്യുസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് ഗണേശ് കുമാര്‍ പ്രതികരിച്ചു. ഇതിന് നിയമോപദേശം ലഭിക്കന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഡബ്ല്യുസിസിയ്ക്ക് വേണ്ടി നടി റിമ കല്ലിങ്കൽ നൽകിയ പരാതിപരിഹാര സമിതി എന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നതായി എ എംഎംഎ ട്രഷറര്‍ ജഗദീഷ് വ്യക്തമാക്കി. പരാതിപരിഹാര സമിതിയുടെ കാര്യത്തില്‍ നിയമപരമായ എല്ലാ കാര്യങ്ങളും നടപ്പിലാക്കും. സമിതി വേണമെന്ന നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായും ജഗദീഷ് പറഞ്ഞു. ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍