UPDATES

സിനിമാ വാര്‍ത്തകള്‍

അമ്മ ജനറല്‍ബോഡി യോഗത്തില്‍ നിന്നും ഡബ്ല്യൂസിസി അംഗങ്ങള്‍ വിട്ടുനില്‍ക്കുന്നു

വ്യക്തിപരമായ കാരണങ്ങള്‍ മുലമാണ് താരങ്ങള്‍ യോഗത്തിലെത്താതിരുന്നതെന്നാണ് ഡബ്ല്യുസിസിയമായി ബന്ധപ്പെട്ടവരുടെ പ്രതികരണം.

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ കൊച്ചിയില്‍ നടക്കുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നിന്നും വനിതാ സംഘടനയായ ഡബ്ല്യുസിസി വിട്ടു നില്‍ക്കുന്നു. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍, പാര്‍വ്വതി, തുടങ്ങിയ താരങ്ങളാണ് ഇന്നത്തെ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നത്.

നടിയെ അക്രമിച്ച കേസില്‍ ആരോപണ വിധേയനായ ദിലീപിനെ സംഘടനയില്‍ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്ന വന്ന സാഹചര്യത്തിലാണ് ഡബ്ല്യുസിസി അംഗങ്ങളുടെ വിട്ടുനില്‍ക്കലെന്നതും ശ്രദ്ധേയമാണ്. ദിലീപിനെ പുറത്താക്കുമെന്ന് ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ചെങ്കിലും ഇതിനുളള നടപടികള്‍ പൂര്‍ത്തിയാക്കിയാക്കാത്തിലെ പ്രതിഷേധവും നടപടിക്ക് പിന്നിലുണ്ടെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ മുലമാണ് താരങ്ങള്‍ യോഗത്തിലെത്താതിരുന്നതെന്നാണ് ഡബ്ല്യുസിസിയുമായി
ബന്ധപ്പെട്ടവരുടെ പ്രതികരണം.

അതേസമയം. ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. മോഹന്‍ലാലിനൊപ്പം ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും വൈസ് പ്രസിഡന്റുമാരായി എംഎല്‍എമാരായ കെ ബി ഗണേഷ്‌കുമാര്‍ മുകേഷ് എന്നിവരും ചുമതലയേറ്റു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍