UPDATES

സിനിമാ വാര്‍ത്തകള്‍

മാപ്പ് പറയാന്‍ ആവശ്യപ്പെടുന്നവരോട് ഒന്നേ പറയാനുള്ളു ‘ഗോ ടു ഹെല്‍’: റിമ

ഇപ്പോഴാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കുറെ കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ എന്തുചെയ്തു എന്നതിന് ഉത്തരമാകും ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും റിമ പറയുന്നു.

താരസംഘന നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിശബ്ദരായ മാധ്യമ പ്രവര്‍ത്തകരെയും താരം സംഘടനയില്‍ നിന്നും രാജിവച്ചതില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട കെപിഎസി ലളിത അടക്കമുള്ള താരങ്ങളെയും രുക്ഷമായി വിര്‍ശിച്ച് റിമ കല്ലിങ്കല്‍. ഡബ്ല്യുസിസിക്ക് നേരേ ആക്രോശിക്കുന്നവര്‍ ‘അമ്മ’യുടെ വാര്‍ത്താ സമ്മേളനത്തില്‍ മിണ്ടാതെ ഇരുന്നത് എന്തുകൊണ്ടെന്നു അവര്‍ മാധ്യമ പ്രവര്‍ത്തകരോടും ചോദിക്കുന്നു. ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു റിമയുടെ പ്രതികരണം. ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ താര സംഘടനയ്ക്ക് അധികം ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ ദിലീപിന്റെ രാജി സംബന്ധിച്ച് അവര്‍ ഇപ്പോഴും ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്നും റിമ പരിഹസിച്ചു.

എന്താണ് താര സംഘടന വനിതാ അംഗങ്ങള്‍ക്ക് വേണ്ടിചെയ്യുന്നത്. എല്ലാവര്‍ഷവും ഉള്ള അമ്മ ഷോയില്‍ അവസരം നല്‍കുക മാത്രമാണ്. പെണ്‍കുട്ടികള്‍ അവിടെ വെറും വസ്തുക്കളാണ്. പുരുഷന്മാരെ പുകഴ്ത്തി പരിപാടി അവതരിപ്പിക്കുന്നു. അഞ്ചു ഗാനങ്ങളില്‍ ഏതെങ്കിലും നടന്‍ വന്ന് അഞ്ച് നടിമാര്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നു, ഇതാണ് നടക്കുന്നത്. പഴയകാലത്തെ മിച്ച നടിമാര്‍ ഇന്‍ഡസ്ട്രിയില്‍ നിന്നു തന്നെ ഇല്ലാതായെന്നും അവര്‍ പറയുന്നു.

തുറന്നുപറയുകയല്ലാതെ മറ്റൊരു മാര്‍ഗം ഞങ്ങള്‍ക്ക് ഇല്ല. ജോലി നഷ്ടപ്പെട്ടവരാണ് തങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ഓരോ മിനിറ്റിലും അസഭ്യവര്‍ഷങ്ങള്‍ നേരിടുന്നു, ഇപ്പോഴാണ് പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. കുറെ കാലം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നമ്മള്‍ എന്തുചെയ്തു എന്നതിന് ഉത്തരമാകും ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും റിമ പറയുന്നു.

പഴയ കാല നടന്‍ അടൂര്‍ഭാസിയില്‍ നിന്നും നേരിട്ട അതിക്രമങ്ങളെ വര്‍ഷങ്ങള്‍ക്ക് മുന്നേ തുറന്ന് പറഞ്ഞ വ്യക്തിയായ കെപിഎസി ലളിതക്ക് ലൈംഗിക അതിക്രമങ്ങള്‍ ചിലര്‍ മൂടിവെയ്ക്കുന്നതെന്തിനാണെന്ന് വ്യക്തമായ ധാരണ കാണും. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണങ്ങളില്‍ അവരോട് സഹതാപം മാത്രമാണ്. കാരണം അവര്‍ക്ക് അവിടെ തുടരുകയല്ലാതെ മറ്റ് വഴികളില്ല. ഇനി തിരിച്ചുവരാന്‍ ഞങ്ങള്‍ മാപ്പ് അപേക്ഷിക്കണമെന്നാണ് അവര്‍ പറയുന്നതെങ്കില്‍ ‘ഗോ ടു ഹെല്‍’ എന്നാണ് പറയാനൊള്ളൂ എന്നും റിമ പറയുന്നു.

സിനിമാ രംഗത്ത് ഇന്റേര്‍ണല്‍ കംപ്ലയിന്റ് അതോറിറ്റി വേണ്ടെന്ന് പറയാന്‍ നടന്‍ സിദ്ധിഖിന് അവകാശമില്ല. അത് വനിതാ അംഗങ്ങളാണ് പറയേണ്ടതെന്നും റിമ പറയുന്നു. സിനിമ മേഖലകളില്‍ സുരക്ഷിതമായ കൂടുതല്‍ മെച്ചപ്പെട്ട തൊഴിലിടമാണ് ഡബ്ലുസിസിയുടെ ലക്ഷ്യം. ഇത്തരം ഒരു പ്രവര്‍ത്തനത്തിന് ഒരുപാടി പ്രവര്‍ത്തിക്കേണ്ടി വരും. മറ്റു സിനിമ വ്യവസായങ്ങളില്‍ നിന്നും മലയാള സിനിമയ്ക്ക് പഠിക്കാനുണ്ട്. ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, ഗൗരി ഷിന്‍ഡെ, കിരണ്‍ റാവു തുടങ്ങിയ പ്രമുഖര്‍ ആരോപണ വിധേയര്‍ക്കൊപ്പം ജോലി ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടെ കുറ്റാരോപിതനൊപ്പം പ്രമുഖര്‍ സിനിമ ചെയ്താന്‍ മല്‍സരിക്കുകയാണെന്നും റിമ ആരോപിക്കുന്നു.

എടീ എന്നു വിളിച്ചാല്‍ താന്‍ പോടോ എന്നവര്‍ പറഞ്ഞിരിക്കും; ആ സ്ത്രീകളെ നേരിടാന്‍ നിങ്ങളുടെ വഴുവഴുപ്പന്‍ പ്രയോഗങ്ങള്‍ പോര

റിമ കല്ലിങ്ങല്‍, നിങ്ങളുടെ നിലപാടുകള്‍ക്ക് ഞങ്ങള്‍ കയ്യടിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍