UPDATES

അഭിനന്ദൻ ഇനി നേരിടേണ്ടത് ‘ഡീബ്രീഫിങ്’; രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും

ഔദ്യോഗിക നടപടികൾക്ക് ശേഷം മാധ്യമങ്ങളോടുള്ള പ്രതികരണം,വെളിപ്പെടുത്താവുന്ന കാര്യങ്ങൾ, പ്രതികരിക്കേണ്ട രീതി എന്നിവയെ കുറിച്ചും ഉദ്യോഗസ്ഥർ അഭിനന്ദനു വിശദമായ നിർദേശങ്ങളും ഇതിലൂടെ നൽകും.

ഇന്ത്യ നടത്തിയ നയതന്ത്ര സമ്മർദങ്ങളുടെ ഫലമായി പാക് കസ്റ്റഡിയിൽ അകപ്പെട്ട് മണിക്കൂറുകൾക്കകം നാട്ടിൽ തിരിച്ചെത്താനായെങ്കിലും വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ ഇനി കാത്തിരിക്കുന്നതു വിശദമായ ചോദ്യം ചെയ്യൽ. ‘ഡീബ്രീഫിങ്’ എന്നാണ് ഈ നടപടിയെ പൊതുവെ അറിയപ്പെടുന്നത്. സൈനിന്റെ മാനസിക, ശാരീരിക അവസ്ഥകൾ വിശദമായി പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികളാണ് ഇതിൽ ഉണ്ടാവുക.

ശത്രുപാളയത്തിലകപ്പെട്ട സൈനികന്റെ ഡീബ്രീഫിങ് പ്രതിരോധ സേനകളുടെ നടപടികളിൽ ഒന്നാണ്. ഡോക്ടർ, മാനസികാരോഗ്യ വിദഗ്ദന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരിക്കും ഡീബ്രീഫിങ് പുരോഗമിക്കുക. ഇതിന് പുറമെ വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും. വിമാനം തകർന്നത് എങ്ങനെ, പാക്ക് വിമാനത്തെ വീഴ്ത്തിയത് എങ്ങനെ, പാക്ക് ചാര സംഘടനയായ ഐഎസ്ഐ ചോദ്യം ചെയ്തോ, പാക്ക് കസ്റ്റഡിയിൽ മർദിക്കപ്പെട്ടോ, എന്നിവയ്ക്ക് പുറമെ പാക്ക് അധികൃതരോട് എന്തെല്ലാം വെളിപ്പെടുത്തി എന്നറിയുകയാണു ഡീബ്രിഫിങ്ങിന്റെ പ്രധാന ഉദ്ദേശ്യം.

ഔദ്യോഗിക നടപടികൾക്ക് ശേഷം മാധ്യമങ്ങളോടുള്ള പ്രതികരണം,വെളിപ്പെടുത്താവുന്ന കാര്യങ്ങൾ, പ്രതികരിക്കേണ്ട രീതി എന്നിവയെ കുറിച്ചും ഉദ്യോഗസ്ഥർ അഭിനന്ദനു വിശദമായ നിർദേശങ്ങളും ഇതിലൂടെ നൽകും. ഇതിന് പുറമെ സേനയിൽ സൈനികന്റെ ജോലിയില്‍ മാറ്റം വരുത്തേണ്ടതുണ്ടോ എന്നുൾപ്പെടെ പരിശോധിക്കപ്പെടുന്നതും മറ്റ് സഹായങ്ങളെ കുറിച്ചും തീരുമാനിക്കുന്നതും ഡീബ്രീഫിങ്ങിന് ശേഷമാണ്.

Also Read- അഭിനന്ദന്റെ ധീരതയെ വാഴ്ത്തുന്നവർ അയാളുടെ അമ്മയെക്കുറിച്ചും അറിയണം; ആരാണ് ഡോ. ശോഭ?

അതിനിടെ, ഇന്ത്യക്ക് കൈമാറുന്നതിന് മുൻപ് പാകിസ്താന്‍ പകർത്തിയ അഭിനന്ദന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ഇന്ത്യൻ മാധ്യമങ്ങളെ ‌വിമർശിക്കുന്ന പരാമർശങ്ങൾ ഉൾപ്പെടെയുള്ളതാണ് 1മിനിറ്റ് 24 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ. എങ്ങനെയാണ് പാകിസ്താനിൽ എത്തിയതെന്നും അപകടം നടന്നതെങ്ങനെയെന്നും വീഡിയോയിൽ അഭിനന്ദൻ പറയുന്നുണ്ട്.

Also Read- രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ഈ സൈനികരുടെ വീട് ക്വാറി മാഫിയ തകര്‍ത്തെറിയുകയാണ്

ഞാൻ വിങ് കമാൻഡർ അഭിനന്ദൻ. എന്നു പറഞ്ഞാണ് വീഡിയോ ആരംഭിക്കുന്നത്. ഇന്ത്യൻ വ്യോമസേനയിൽ യുദ്ധവിമാന പൈലറ്റാണ്. ഒരു ദൗത്യത്തിനിടെ പാക്ക് വ്യോമസേന എന്റെ വിമാനം വീഴ്ത്തി. തകർന്ന വിമാനം എനിക്ക് ഉപേക്ഷിച്ച്. പാരഷൂട്ട് വഴി ഞാൻ താഴെയിറങ്ങുകയായിരുന്നു. അവിടെ ഒട്ടേറെ പ്രദേശവാസികളുണ്ടായിരുന്നു. എന്റെ കയ്യിൽ തോക്കുണ്ടായിരുന്നു. പ്രദേശവാസികൾ അമിതാവേശത്തിലായിരുന്നു. ഞാൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും ആ സമയം അവിടെയെത്തിയ ക്യാപ്റ്റന്റെ നേതൃത്വത്തിലെത്തിയ പാക്ക് സേനാ സംഘം എന്നെ അവരിൽ നിന്നു രക്ഷിച്ചു. സേനാ യൂണിറ്റിലെത്തിച്ച എനിക്ക് പ്രഥമ ശുശ്രൂഷ നൽകിയെന്നും വീഡിയോ പറയുന്നു. പാക്കിസ്ഥാൻ മികച്ച രീതിയിലാണ് പെരുമാറിയതെന്നും ഇന്ത്യയിലെ മാധ്യമങ്ങൾ ചെറിയ കാര്യങ്ങൾ പോലും പെരുപ്പിച്ചു കാട്ടുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.

Read More- ഇന്ത്യയുടെ ആദ്യ വനിതാ പ്രതിരോധമന്ത്രി നിർമല സീതാരാമനെന്ന് മോദി; ഇന്ദിരാ ഗാന്ധിയെന്ന് ചരിത്രം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍