UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആത്മഹത്യാ ഭീഷണിയുമായി യുവ വ്യവസായി അഞ്ചു മണിക്കൂർ മരത്തിന് മുകളിൽ, ഇടപെടാമെന്ന് തഹസിൽദാറുടെ ഉറപ്പിൽ താഴോട്ട്

പദ്ധതിയുമായി ബന്ധപ്പട്ട സമർപ്പിച്ച സ്ഥാപനത്തിന്റെ രൂപരേഖയിലെ പിഴവാണ് കണക്ഷൻ നൽകാതിരിക്കാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

കെഎസ്ഇബിയുടെ ഇടപെടലൽ മൂലം തന്റെ സ്ഥാപനത്തിന് പ്രവർത്തിക്കാൻ ആവുന്നില്ലെന്നും, അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ട് യുവ വ്യവസായിയുടെ ആത്മഹത്യാ ഭീഷണി. അങ്കമാലി സ്വദേശിയും ന്യൂ ഇയർ ഗ്രൂപ്പ് മേധാവിയുമായ പ്രസാദാണ് കറുകുറ്റി കെ എസ് ഇ ബി ഓഫിസിനു മുന്നിലെ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പ്രസാദിന്റെ ഭീഷണി അഞ്ച് മണിക്കൂറോളം ആശങ്കയ്ക്ക് ഇടയാക്കി. ജില്ലാ കലക്ടർ എത്തിയാലേ സമരം അവസാനിപ്പിക്കൂ എന്നായിരുന്നു പ്രസാദിന്റെ നിലപാട്. എന്നാൽ തഹസിൽദാർ സ്ഥലത്തെത്തി ചർച്ച നടത്തിയതോടെ പ്രശ്നത്തിന് പരിഹാരമായി.

മരത്തിൽ തൂങ്ങി മരിക്കുമെന്നും, വിഷം കഴിച്ച് മരത്തിൽ നിന്ന് ചാടുമെന്നും പ്രസാദ് ഭീഷണി മുഴക്കി. കൈയിൽ തോക്ക് കരുതിയിട്ടുണ്ടെന്നും ഇതുപയോഗിച്ച് ആത്മഹത്യ ചെയ്യുമെന്നുമുള്ള ഭീഷണിയും ഒരുഘട്ടത്തിൽ യുവാവ് വിളിച്ചു പറഞ്ഞു. വ്യവസായ സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ കെഎസ്ഇ ബി തയാറാകുന്നില്ലെന്നതായിരുന്നു യുവാവിന്റെ പ്രതിഷേധത്തിന് കാരണമായത്. തുടർന്ന് തഹസിൽദാറുടെ ഇടപെടലിനെ തുടർന്നാണ് ഉപാധികളോടെ കണക്ഷൻ അനുവദിക്കാമെന്ന ഉറപ്പ് അറിയിച്ചതോടെയാണ് ഇയാൾ താഴെയിറങ്ങാൻ തയ്യാറായത്. ഇതിനിടെ അഞ്ച് മണിക്കുർ പിന്നിട്ടിരുന്നു.

എന്നാൽ, പദ്ധതിയുമായി ബന്ധപ്പട്ട സമർപ്പിച്ച സ്ഥാപനത്തിന്റെ രൂപരേഖയിലെ പിഴവാണ് കണക്ഷൻ നൽകാതിരിക്കാൻ കാരണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. പ്രസാദ് ഉന്നയിക്കുന്ന മറ്റ് ആരോപണങ്ങൾ തെറ്റാണെന്നും കെ എസ് ഇ ബി അധികൃതർ വ്യക്തമാക്കുന്നു. ഇതിനിടെ മുൻകൂട്ടി ആസൂത്രണ ചെയ്ത നാടകം മാത്രമാണ് പ്രസാദിന്റേതെന്ന് ഒരു വിഭാഗം നാട്ടുകാർ ആരോപിച്ചു. പൊതുജന ശ്രദ്ധ ആകർഷിക്കാനുള്ള ശ്രമമാണിതെന്നും ഒരുവിഭാഗം പറയുന്നു.

Read More: അഭിമുഖം/ഡോ. ബിജു: ജാതീയതയുടെ തീവ്രവാദമാണ് ‘വെയില്‍ മരങ്ങള്‍’ പറയുന്നത്; ‘വരേണ്യര’ല്ലാത്തവര്‍ സിനിമയില്‍ മാറ്റിനിര്‍ത്തപ്പെടുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍