UPDATES

ഓഹരി വാങ്ങാനാളില്ല, പാപ്പരായി പ്രഖ്യാപിക്കണമെന്ന് അനില്‍ അംബാനിയുടെ റിലൈന്‍സ് ടെലികോം

ആര്‍ കോമിന്റെ കടബാധ്യത ഏറ്റെടുക്കാനാവില്ല എന്നാണ് ജിയോ, ടെലികോം വകുപ്പിനെ അറിയിച്ചത്.

ഓഹരി വാങ്ങാന്‍ ആളില്ലാത്ത സാഹചര്യത്തില്‍, തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് വന്‍ സാമ്പത്തിക നഷ്ടത്തിലും കടബാധ്യതയിലുമുള്ള അനില്‍ അംബാനിയുടെ റിലൈന്‍സ് ടെലികോം. ആര്‍ കോമിന്റെ സ്‌പെക്ട്രം വാങ്ങാന്‍ മുകേഷ് അംബാനിയുടെ റിലൈന്‍സ് ജിയോയുമായി ധാരണയിലെത്തിയിരുന്നെങ്കിലും ജിയോ പിന്മാറിയ സാഹചര്യത്തില്‍ കടബാധ്യത വീട്ടാന്‍ പണം കണ്ടെത്തുന്നതിനുള്ള ആര്‍ കോമിന്റെ പ്രതീക്ഷകള്‍ അടയുകയായിരുന്നു.

എന്‍സിഎല്‍ടിയില്‍ (നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍) സ്വീഡിഷ് ടെലികോം കമ്പനിയായ എറിക്‌സണ്‍ നേരത്തെ ആര്‍ കോമിനെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇന്‍സോള്‍വന്‍സി പ്രൊസീഡിംഗ്‌സ് ഒഴിവാക്കുന്നതിനായി ആര്‍ കോമിന് സമയം നല്‍കുകയും ചെയ്തിരുന്നു. 46000 കോടി രൂപയുടെ കടമാണ് ആര്‍ കോമിനുള്ളത്. കമ്പനി ഡയറക്ടര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം കടബാധ്യത സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. 2017 ജൂണ്‍ മുതലുള്ള 18 മാസത്തെ കണക്ക് നോക്കുമ്പോള്‍ യാതൊരു പുരോഗതിയും കടബാധ്യത വീട്ടുന്നത് സംബന്ധിച്ചുണ്ടായിട്ടില്ല. ഇതേ തുടര്‍ന്നാണ് മുംബൈയിലെ എന്‍സിഎല്‍ടി വഴി പാപ്പരായി പ്രഖ്യാപിക്കല്‍ നടപടിക്ക് അപേക്ഷിച്ചത്. 270 ദിവസത്തിനുള്ളില്‍ കടബാധ്യത പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് ഇതാണെന്ന് ഡയറക്ടര്‍ ബോര്‍ഡ് പ്രസ്താവനയില്‍ പറയുന്നു.

ഓഹരിയും സ്വത്തുക്കളും വിറ്റ് 25,000 കോടി രൂപ കണ്ടെത്താമെന്നായിരുന്നു ആര്‍ കോമിന്റെ പ്രതീക്ഷ. 40 ബാങ്കുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കാനുള്ള കടം ഇതിലൂടെ വീട്ടാം എന്ന് ആര്‍ കോണ്‍ കണക്ക് കൂട്ടിയിരുന്നു. ജിയോയ്ക്ക് സ്‌പെക്ട്രം വില്‍ക്കുന്നതിലൂടെ 975 കോടി രൂപ കണ്ടെത്താമെന്നാണ് ആര്‍ കോം കരുതിയിരുന്നത്. 550 കോടി രൂപ എറിക്‌സണിനും 230 കോടി രൂപ റിലൈന്‍സ് ഇന്‍ഫ്രാടെല്ലിനും നല്‍കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ജിയോ പിന്മാറിയതോടെ ഈ പ്രതീക്ഷ അസ്ഥാനത്തായി. ആര്‍ കോമിന്റെ കടബാധ്യത ഏറ്റെടുക്കാനാവില്ല എന്നാണ് ജിയോ, ടെലികോം വകുപ്പിനെ അറിയിച്ചത്.

റിലൈന്‍സ് ടെലികോം – ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിന്റെ തീരുമാനം:

വലിയ കടബാധ്യതയുള്ള അനില്‍ അംബാനി ഗ്രൂപ്പിനെ ഫ്രഞ്ച് കമ്പനി ദസോള്‍ട്ട് ഏവിയേഷനുമായുള്ള റാഫേലല്‍ യുദ്ധ വിമാന കരാറില്‍ ഓഫ് സെറ്റ് പങ്കാളിയാക്കിയത് ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കും അഴിമതി ആരോപണങ്ങള്‍ക്കും കാരണമായിരുന്നു. അനില്‍ അംബാനിയെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ട് പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലിന് (ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്) പകരം റിലൈന്‍സ് ഡിഫന്‍സിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കിയതില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍