UPDATES

കോണ്‍ഗ്രസിനും നാഷണല്‍ ഹെറാള്‍ഡിനുമെതിരായ 5000 കോടിയുടെ കേസ് അനില്‍ അംബാനി പിന്‍വലിക്കുന്നു

കോണ്‍ഗ്രസ് നേതാക്കളായ മനു അഭിഷേക് സിംഗ്‌വി, രണ്‍ദീപ് സിംഗ് സൂര്‍ജെവാല, ഉമ്മന്‍ ചാണ്ടി, അശോക് ചവാന്‍, സഞ്ജയ് നിരുപം, സുനില്‍ ഝാക്കര്‍ തുടങ്ങിയവര്‍ക്കെതിരായാണ് അനില്‍ അംബാനി കേസ് ഫയല്‍ ചെയ്തത്.

റാഫേല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിനുമെതിരായ അപകീര്‍ത്തി കേസുകള്‍ കരാറിലെ ഓഫ്‌സെറ്റ് പങ്കാളിയായ അനില്‍ അംബാനി പിന്‍വലിക്കുന്നു. വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5000 കോടിയുടെ മാനനഷ്ട കേസുകളാണ് അനില്‍ അംബാനി ഫയല്‍ ചെയ്തിരുന്നത്. അഹമ്മദാബാദിലെ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയിലാണ് കേസുകള്‍.

അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫെന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് എയ്‌റോ സ്ട്രക്ചര്‍ എന്നിവ കോണ്‍ഗ്രസ് നേതാക്കളായ മനു അഭിഷേക് സിംഗ്‌വി, രണ്‍ദീപ് സിംഗ് സൂര്‍ജെവാല, ഉമ്മന്‍ ചാണ്ടി, അശോക് ചവാന്‍, സഞ്ജയ് നിരുപം, സുനില്‍ ഝാക്കര്‍ തുടങ്ങിയവര്‍ക്കെതിരായാണ് അനില്‍ അംബാനി കേസ് ഫയല്‍ ചെയ്തത്. നാഷണല്‍ ഹെറാള്‍ഡ് എഡിറ്റര്‍ക്കും റിപ്പോര്‍ട്ടര്‍ വിശ്വദീപകിനും എതിരെയും കേസുണ്ട്.

റാഫേല്‍ കരാറുമായി ബന്ധപ്പെട്ട് അനില്‍ അംബാനിക്കും അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഗ്രൂപ്പുകള്‍ക്കും എതിരായ വാര്‍ത്തകള്‍ കൊടുക്കുന്നതില്‍ നിന്ന് എതിര്‍കക്ഷികളെ വിലക്കണം എന്ന് ഹര്‍ജിയില്‍ അനില്‍ അംബാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഫ്രഞ്ച് കമ്പനി ദസോള്‍ട്ട് ഏവിയേഷനുമായുള്ള റാഫേല്‍ യുദ്ധ വിമാന കരാറിന്റെ ഓഫ് സെറ്റ് പങ്കാളിയായി പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിന് (ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്) പകരം പ്രതിരോധ രംഗത്ത് മുന്‍പരിചയമില്ലാത്ത റിലയന്‍സ് ഡിഫന്‍സിനെ ഉള്‍പ്പെടുത്തിയതില്‍ അഴിമതിയുണ്ട് എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ആരോപിച്ചത്. 30,000 കോടി രൂപയുടേതാണ് ഓഫ്‌സെറ്റ് കരാര്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍