UPDATES

ട്രെന്‍ഡിങ്ങ്

ചില ബിംബങ്ങളെ ഉപയോഗിച്ച് മുമ്പ് പാർ‌ട്ടിയെ വിമർശിച്ചിരുന്നു, പി ജയരാജനെ ഉപയോഗിച്ച് അത് വേണ്ട: മുഖ്യമന്ത്രി

സിപിഎം നേതാവ് പി ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ഫലം മരണമെന്ന് കെ എം ഷാജി എംഎൽഎ ആരോപിച്ചു.

കണ്ണൂരിലെ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രക്ഷുബ്ദമായ നിയമസഭയിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സാജന്റെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പാർട്ടിക്കെതിരെ ബിംബങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം വിലപ്പോവില്ലെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

സാജന്റെ ആത്മഹത്യ ദുഃഖകരമായ സംഭവമാണ്, സാജന്റെ ഭാര്യയുടെ പരാതി ലഭിച്ചിട്ടുണ്ട്. കുറ്റക്കാരെ സർക്കാർ ഒരുതരത്തിലും സംരക്ഷിക്കില്ല. പി ജയരാജനെ ഉപയോഗിച്ചു സിപിഎമ്മിനെ വിമര്‍ശിക്കേണ്ട. അത്തരം ശ്രമം മുമ്പുമുണ്ടായിട്ടുണ്ട്. ബിംബങ്ങളെ ഉപയോഗിച്ചുള്ള പ്രചാരണം വിലപ്പോവില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പഞ്ചായത്ത് സെക്രട്ടറിമാരുടെ അധികാരം പരിമിതപ്പെടുത്തും. സാങ്കേതിക വിദഗ്ധരുടെ നിർദേശപ്രകാരം മാത്രമേ ലൈസൻസ് അനുവദിക്കുകയുള്ളൂ. അന്വേഷണം നടക്കുന്നതിനാൽ എല്ലാത്തിനും മറുപടി പറയാനാകില്ലെന്നും പിണറായി വ്യക്തമാക്കി. സാജന്റെ ആത്മഹത്യയിൽ അന്വേഷണം അട്ടിമറിക്കുന്നുവെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി നൽകുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ സംസാരിച്ച ലീഗ് എംഎൽഎ കെ എം ഷാജി രൂക്ഷ വിമർശനമാണ് സിപിഎമ്മിനെതിരെയും സർക്കാറിനെതിരെയും ഉയർത്തിയത്. സിപിഎം നേതാവ് പി ജയരാജനോട് ഇണങ്ങിയാലും പിണങ്ങിയാലും ഫലം മരണമെന്ന് കെ എം ഷാജി എംഎൽഎ ആരോപിച്ചു. പിണറായി ഭരണം തുടങ്ങിയത് ഒരോ ഫയലും ഓരോ ജീവിതമെന്നു പറഞ്ഞാണ്. ഇപ്പോള്‍ ഫയലുകളെല്ലാം പൊലീസ് സ്റ്റേഷനിലെത്തിയെന്നും ഷാജി പറയുന്നു.

അതേസമയം, ബിംബവക്കരണത്തിനെതിരായി സംസാരിച്ച ബിംബമായി മാറിയതായി പ്രതിപക്ഷനേതാവ് ആരോപിച്ചു. ആന്തൂർ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെ രക്ഷിക്കാൻ ശ്രമം നടക്കുകയാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. 24 മണിക്കൂറിനകം സാജന്റെ സംരംഭത്തിന് അനുമതി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ചുവപ്പുനാട വിടാത്ത ഉദ്യോഗസ്ഥര്‍, പിടിവാശിക്കാരിയായ നഗരസഭ അധ്യക്ഷ; ജീവിതം വഴിമുട്ടിക്കുന്ന ആന്തൂര്‍ മോഡല്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍