UPDATES

ട്രെന്‍ഡിങ്ങ്

കീഴടങ്ങിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കോളൂ; ഭീകരര്‍ക്ക് അന്ത്യശാസനവുമായി സൈന്യം

കശ്മീരില്‍ തൊക്കെടുക്കാന്‍ ഇനിയാരെയും സമ്മതിക്കില്ല

കശ്മീര്‍ താഴ്വരയില്‍ നിന്നും ഭീകരരെ തുടച്ചുനീക്കുമെന്ന് വ്യക്തമാക്കി സൈനിക മേധാവികളുടെ വാർ‌ത്താ സമ്മേളനം. കശ്മീര്‍ താഴ്വരയിലെ ഭീകരര്‍ക്ക് അന്ത്യശാസനം നൽകിയ മേധാവിമാർ കീഴടങ്ങിയില്ലെങ്കിൽ തീവ്രവാദികൾ മരിക്കാന്‍ തയാറായി ഇരിക്കണമെന്നും വ്യക്തമാക്കി. ഇത് അവസാന മുന്നറിയിപ്പായിരിക്കുമെന്നും ആർമി, സിആർപിഎഫ്, ജമ്മു കശ്മീർ പോലീസ് എന്നിവുടെ മേധാവിമാർ സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കുന്നു.

പുൽവാമയില്‍ ഉൾപ്പെടെ ആക്രമണം നടത്തിയ ജെയിഷെ മുഹമ്മദ് എന്ന സംഘടന പാക്കിസ്താന്റെ സൃഷ്ടിയാണ്. കശ്മീരിലെ ജെയ്‌ഷെ മുഹമ്മദ് നേതൃത്വത്തെ ഇതിനോടതം ഉൻമൂലനം ചെയ്തിട്ടുണ്ട്. കശ്മീരിൽ ഇനി തോക്കെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും സേനാ മേധാവിമാർ വ്യക്തമാക്കി.

കശ്മീരില്‍ അമ്മമാരോടാണ് തങ്ങൾക്ക് പറയാനുള്ളത്, കശ്മീരിലെ അമ്മമാര്‍ സ്വന്തം മക്കളെ ഭീകര സംഘടനയിലേക്ക് എത്താതെ ശ്രദ്ധിക്കണം. ഇനി അഥവാ ഭീകരര്‍ക്കൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കില്‍ കീഴടങ്ങാൻ നിർദേശിക്കണം. തോക്കെടുക്കാനാണ് തീരുമാനമെങ്കില്‍ അവരെ കൊല്ലുക തന്നെ ചെയ്യുമെന്നും ആർമി ലഫ്റ്റനന്റ് ജനറൽ കൻവാൽ ജീത്ത് സിങ്ങ് ദിലോന്‍ വ്യക്തമാക്കി. പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരായ എല്ലാവരേയും 100 മണിക്കൂറിനുള്ളിൽ വധിച്ച് സൈന്യം ആദ്യ തിരിച്ചടി നല്‍കികഴിഞ്ഞു. കശ്മീര്‍ താഴ്വവരയില്‍ ആരാണോ തോക്കെടുത്തത് അവരെ കൊല്ലുക തന്നെ ചെയ്യും. നാട്ടുകാര്‍ കൊല്ലപ്പെടരുതെന്ന ആവശ്യം ഞങ്ങള്‍ക്കുണ്ടെന്നും സൈന്യം മുന്നറിയിപ്പ് നൽകുന്നു.

ഏറെ നാള്‍ക്ക് ശേഷമാണ് പുല്‍വാമയിലേത് പോലുള്ള വലിയ ആക്രമണം കാശ്മീരിലുണ്ടാകുന്നത്. സമാനമായ ആക്രമണം ഇനി ഒരു തരത്തിലും രാജ്യത്ത് അനുവദിക്കില്ല. കശ്മീര്‍ താഴ്വരയില്‍ നിന്നും ഭീകരരെ തുടച്ചുനീക്കുമെന്നും സൈനിക മേധാവികൾ വാർത്താ സമ്മേളനത്തില്‍ വ്യക്തമാക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍