UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്റെ മാതൃക ഗാന്ധിജി, ജനങ്ങള്‍ക്ക് കക്കൂസ് ഉണ്ടാക്കി നല്‍കി അത് പിന്തുടര്‍ന്നത് മോദി: അബ്ദുള്ളക്കുട്ടി

ഞാന്‍ അധികാരമോഹിയല്ല, അങ്ങനെ ആയിരുന്നെങ്കില്‍ പിണറായിയുടെ സിപിഎം വിട്ട് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ചേരുമായിരുന്നോ? – അബ്ദുള്ളക്കുട്ടി ചോദിച്ചു.

തന്നെ പുറത്താക്കിയ കോണ്‍ഗ്രസിന്റെ നടപടി പരിഹാസ്യമെന്ന് മുന്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടി. താനാണ് ശരിയെന്ന് കാലം തെളിയിക്കും. രാഷ്ട്രീയത്തില്‍ എന്റെ മാതൃക ഗാന്ധിജിയാണ്. ഇന്ന് ഇന്ത്യയില്‍ അത് പിന്തുടരുന്നത് നരേന്ദ്ര മോദിയാണ്. ജനങ്ങള്‍ക്ക് കക്കൂസ് നിര്‍മ്മിച്ച് നല്‍കിയും ഗാസ് നല്‍കിയും അതാണ് മോദി ചെയ്യുന്നത്. മോദിയുടെ നിലപാടുകള്‍ എല്ലാം ശരിയാണ്. മോദി വിരുദ്ധതയുമായി കേരളത്തെ അപമാനിക്കരുത് – അബ്ദുള്ളക്കുട്ടി പറഞ്ഞു.

ഞാന്‍ അധികാരമോഹിയല്ല, അങ്ങനെ ആയിരുന്നെങ്കില്‍ പിണറായിയുടെ സിപിഎം വിട്ട് കണ്ണൂരിലെ കോണ്‍ഗ്രസില്‍ ചേരുമായിരുന്നോ? – അബ്ദുള്ളക്കുട്ടി ചോദിച്ചു. അതേസമയം ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല. ഞാന്‍ പോസിറ്റീവ് രാഷ്ട്രീയത്തിന്റെ ആളാണ്. എനിക്ക് പൊതുപ്രവര്‍ത്തനമല്ലാതെ വേറെ പണിയൊന്നും അറിയില്ല – അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴത്തി ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ കെപിസിസി വിശദീകരണം തേടിയിരുന്നു. ഇതിന് നല്‍കിയ മറുപടിയില്‍ അതൃപ്തി വ്യക്തമാക്കിയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ് പുറത്താക്കിയിരിക്കുന്നത്. അബ്ദുള്ളക്കുട്ടിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതും ഇതേ കാരണത്താലായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍