UPDATES

ട്രെന്‍ഡിങ്ങ്

ഡോക്ടര്‍ സമരത്തിന് പിന്തുണ, ബംഗാള്‍ സര്‍ക്കാരിന്റെ പുരസ്‌കാരം വാങ്ങില്ല: പ്രതിഷേധവുമായി അപര്‍ണ സെന്‍

ഇടതുമുന്നണി സര്‍ക്കാരിനെതിരെ മമത ബാനര്‍ജി നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ക്ക് അപര്‍ണ സെന്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു.

പശ്ചിമ ബംഗാളിന്റെ ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കിയിരിക്കുന്ന ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംവിധായികയും നടിയുമായ അപര്‍ണ സെന്‍. മമത ബാനര്‍ജി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച അപര്‍ണ സെന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരങ്ങള്‍ ഇനി സ്വീകരിക്കില്ല എന്ന് വ്യക്തമാക്കി. സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാരിനെതിരെ മമത ബാനര്‍ജി നേതൃത്വം നല്‍കിയ പ്രക്ഷോഭങ്ങള്‍ക്ക് അപര്‍ണ സെന്‍ അടക്കമുള്ള സാംസ്‌കാരിക പ്രവര്‍ത്തകര്‍ ശക്തമായ പിന്തുണ നല്‍കിയിരുന്നു.

നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധുക്കളുമായുള്ള സംഘര്‍ഷത്തില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ സമരത്തിലേയ്ക്ക് തിരിഞ്ഞത്.

കൊല്‍ക്കത്തയിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി, മുംബയ്, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേത് അടക്കമുള്ള ഡോക്ടര്‍മാര്‍ ബംഗാള്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. മമത ബാനര്‍ജിയുടെ അനന്തരവന്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍