UPDATES

വീഡിയോ

മലവെള്ളപ്പാച്ചിലില്‍ പാലം തകര്‍ന്നു; താല്‍ക്കാലിക നടപ്പാലം നിര്‍മ്മിച്ച് സേന

വലിയ മരത്തടിയില്‍ ചെറു മരക്കഷ്ണങ്ങള്‍ ഉപയോഗിച്ചായിരുന്നു താല്‍ക്കാലിക പാലം നിര്‍മിച്ചത്.

കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയില്‍ കണ്ണുര്‍ ജില്ലയുടെ മലയോര മേഖലയുടെ ഭാഗമായ മാഞ്ചോടില്‍ ഒലിച്ചു പോയ പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിച്ചു നല്‍കി സേന. മാഞ്ചോട് വളയംകോട് റോഡിലുള്ള ചെറുപാലമാണ് വെള്ളക്കെടില്‍ നശിച്ചു പോയത്. ഇരിട്ടി, കരിക്കോട്ടക്കരി മാഞ്ചോട് പ്രദേശങ്ങളില്‍ കനത്തമഴയായിരുന്നു കഴിഞ്ഞ ദിവസം പെയ്തത്. ഇതോടെ ഓവുകള്‍ ചേര്‍ത്തുണ്ടാക്കിയ പാലത്തിന് സമീപം വെള്ളം പൊങ്ങുകയും പ്രദേശത്തെ വീടുകളിലടക്കം വെള്ളം കയറുകയുമായിരുന്നു.

നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയുടെ പ്രധാന യാത്രാമാര്‍ഗ്ഗങ്ങളിലൊന്നായിരുന്ന മാഞ്ചോട് പാലം തകര്‍ന്നത് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയതോടെയാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന സേന താല്‍ക്കാലിക നടപ്പാലം തയ്യാറാക്കിയത്. വലിയ മരത്തടിയില്‍ ചെറു മരക്കഷ്ണങ്ങള്‍ ഉപയോഗിച്ചായിരുന്നു താല്‍ക്കാലിക പാലം നിര്‍മിച്ചത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍