UPDATES

ന്യൂസ് അപ്ഡേറ്റ്സ്

20 മിനിറ്റ് മുൻപ് സ്റ്റേഷനിലെത്തണം; ചെക്ക് ഇൻ സംവിധാനം റെയിൽവേയിലേക്കും

രാജ്യത്തെ 202 സ‌്റ്റേഷനുകളിൽ സംവിധാനം നടപ്പാക്കാൻ ആലോചനയിലുണ്ടെന്ന‌് ആർപിഎഫ‌് ഡയറക്ടർ ജനറൽ അരുൺ കുമാർ പറയുന്നു.

വിമാനയാത്രാ മാതൃകയില്‍ യാത്ര പുറപ്പെടുന്ന നിശ്ചിത സമയത്തിന് മുമ്പ് റെയിൽവേ സ്റ്റേഷനുകളിലും ചെക്ക് ഇൻ സംവിധാനം ഏർപ്പെടുത്താന്‍ നീക്കം. ഇതോടെ ട്രെയിന്‍ സ്റ്റേഷനില്‍ എത്തുന്നതിന് 15 മുതല്‍ 20 മിനിറ്റ് നേരത്തെ യാത്രക്കാരൻ സ്റ്റേഷനില്‍ എത്തി സുരക്ഷാ പരിശോധനകള്‍ക്ക‌് വിധേയനാകേണ്ടിവരും. രാജ്യത്തെ 202 സ‌്റ്റേഷനുകളിൽ സംവിധാനം നടപ്പാക്കാൻ ആലോചനയിലുണ്ടെന്ന‌് ആർപിഎഫ‌് ഡയറക്ടർ ജനറൽ അരുൺ കുമാർ പറയുന്നു.

കുംഭമേളയോട് അനുബന്ധിച്ച് പ്രയാഗ‌്‌രാജ് സ്റ്റേഷനിൽ നിലവിൽ സംവിധാനം ഏർപ്പെടുത്തിയതായും ആർപിഎഫ് വ്യക്തമാക്കി. 2016ൽ തയ്യാറാക്കിയ പദ്ധതിപ്രകാരമുള്ള ഇന്റഗ്രേറ്റഡ‌് സെക്യൂരിറ്റി സിസ്റ്റം (ഐഎസ‌്എസ‌്) പ്രാകാരം സൗകര്യങ്ങൾ ഒരുക്കുന്നത്. എന്നാല്‍ ഇതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിക്കില്ലെന്നും റെയിൽ വേ പറയുന്നു. സിസിടിവി, ബാഗേജ‌് സ‌്ക്രീനിങ‌് സിസ‌്റ്റം എന്നിവ അടക്കമുള്ള ഐഎസ‌്എസ‌് സംവിധാനം ഒരുക്കാൻ 385 കോടിയാണ‌് ചെലവ‌് കണക്കാക്കുന്നത‌്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍