UPDATES

എനിക്ക് മന്ത്രിസ്ഥാനം വേണ്ട: മോദിക്ക് അരുണ്‍ ജയ്റ്റ്‌ലിയുടെ കത്ത്

വാജ്‌പേയിയുടെ സര്‍ക്കാരിലും മോദി സര്‍ക്കാരിലും മന്ത്രിയായ തന്നെ പാര്‍ട്ടി നിരവധി ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചു. കൂടുതലൊന്നും തനിക്ക് ഇനി പാര്‍ട്ടിയില്‍ നിന്ന് ആവശ്യപ്പെടാനില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി കത്തില്‍ പറയുന്നു.

കഴിഞ്ഞ 18 മാസങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്ന തന്നെ ഇത്തവണ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുത് എന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കത്ത്. ആരോഗ്യം വീണ്ടെടുക്കുന്നതിനായി തനിക്ക് കുറച്ച് കാലത്തേയ്ക്ക് വിശ്രമം വേണം എന്നാണ് അരുണ്‍ ജയ്റ്റ്‌ലി പറയുന്നത്. വാജ്‌പേയിയുടെ സര്‍ക്കാരിലും മോദി സര്‍ക്കാരിലും മന്ത്രിയായ തന്നെ പാര്‍ട്ടി നിരവധി ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിച്ചു. കൂടുതലൊന്നും തനിക്ക് ഇനി പാര്‍ട്ടിയില്‍ നിന്ന് ആവശ്യപ്പെടാനില്ലെന്നും അരുണ്‍ ജയ്റ്റ്‌ലി കത്തില്‍ പറയുന്നു. പ്രധാനമന്ത്രിക്കുള്ള തന്റെ കത്ത് ജയ്റ്റ്‌ലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

നാളെയാണ് മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ. ന്യൂയോര്‍ക്കിലും ഇന്ത്യയിലുമായി മാസങ്ങളായി ചികിത്സയിലായിരുന്ന അരുണ്‍ ജയ്റ്റ്‌ലി ഇത്തവണ മന്ത്രിസഭയിലുണ്ടാകില്ല എന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ പിയൂഷ് ഗോയലാണ് കഴിഞ്ഞ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍