UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസം റിക്രൂട്ട്‌മെന്റ് ക്രമക്കേട്; ബിജെപി എംപിയുടെ മകള്‍ ഉള്‍പ്പെടെ 19 പേര്‍ അറസ്റ്റില്‍

തേസ്പൂരില്‍ നിന്നുള്ള ബിജെപി എപി ആര്‍പി ശര്‍മയുടെ മകളും പോലീസ് ഉദ്യോഗസ്ഥയുമായ പല്ലവി ശര്‍മ ഉള്‍പ്പെടെ 19 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 2016 ലാണ് അസം പോലീസ് സര്‍വീസില്‍ പല്ലവിക്ക് ജോലി ലഭിച്ചത്.

അസം റിക്രൂട്ട്‌മെന്റ് അഴിമതിക്കേസുമായി ബന്ധപ്പെട്ടില്‍ ബിജെപി എംപിയുടെ മകള്‍ അടക്കം 19 ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. അസം പബ്ലിക്ക് സര്‍വീസ് കമ്മീഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തിലാണ് പോലീസ് നടപടി. തേസ്പൂരില്‍ നിന്നുള്ള ബിജെപി എപി ആര്‍പി ശര്‍മയുടെ മകളും പോലീസ് ഉദ്യോഗസ്ഥയുമായ പല്ലവി ശര്‍മ ഉള്‍പ്പെടെ 19 പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. 2016 ലാണ് അസം പോലീസ് സര്‍വീസില്‍ പല്ലവിക്ക് ജോലി ലഭിച്ചത്.

അറസ്റ്റിലായവരിന്‍ പോലീസ്, ഭരണവിഭാഗം ഉദ്യോഗസ്ഥരാണ് കൂടുതലും. അഴിമതി ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ ഉത്തരകടലാസ് പരിശോധനയ്ക്ക് ശേഷമായിരുന്നു നടപടി. കയ്യക്ഷരം തെളിയിക്കുന്ന പകര്‍പ്പ് ഹാജരാക്കാന്‍ വിളിച്ച വരുത്തിയായിരുന്നു അറസ്റ്റ്. ഇവരുടെ ഉത്തരകടലാസും കയ്യക്ഷരവും തമ്മില്‍ ചേര്‍ച്ചയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് അസം പോലീസ് അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച 19 പേരെക്കൂടി അറസ്റ്റ് ചെയ്തതോടെ കേസുമായി ബന്ധപ്പെട്ട് ഇതു വരെ 63 പേര്‍ പിടിയിലായിട്ടുണ്ട്. അസം പോലീസ് സര്‍വീസിന് പുറമേ അസം സിവില്‍ സര്‍വീസിലെ 13 ഉദ്യോഗസ്ഥരും രണ്ട് ടാക്‌സ് ഓഫീസര്‍മാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

അതേസമയം, മകളുടെ അറസ്റ്റ് രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായാണെന്നാണ് ബിജെപി എംപി ആര്‍ പി ശര്‍മ പ്രതികരിച്ചു. ഇത് വ്യക്തിപരമായ ആക്രമണത്തിന്റെ ഭാഗമാണ്. ആളുകളെ തിരഞ്ഞു പിടിച്ചാണ് നടപടിയെന്നും എംപി പ്രതികരിച്ചു. 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് ലഭിക്കാതിരിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം അരോപിക്കുന്നു. 2016 ല്‍ ആരംഭിച്ച അന്വേഷണത്തില്‍ അസം പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ കുമാര്‍ പോള്‍ (55) ആണ് പ്രധാന പ്രതി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍