UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അസം സ്‌ഫോടന പരമ്പര കേസ്: ബോഡോലാന്റ് സംഘടനാ തലവന്‍ ഡെയ്മാരി അടക്കം 10 പേര്‍ക്ക് ജീവപര്യന്തം

2008 ഒക്ടോബര്‍ 30ന് അസമിലെ നാല് ജില്ലകളിലായി നടന്ന സ്‌ഫോടന പരമ്പരയില്‍ 87 പേര്‍ കൊല്ലപ്പെട്ടിരുന്നു.

2008 സ്‌ഫോടന പരമ്പര കേസില്‍ തീവ്രവാദി സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് (എന്‍ഡിഎഫ്ബി) നേതാവ് രഞ്ജന്‍ ഡെയ്മാരി അടക്കം പത്ത് പേര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ട് ദിവസം മുമ്പാണ് 14 പേര്‍ക്ക് കേസില്‍ ശിക്ഷ വിധിച്ചത്. ബാക്കി നാല് പേര്‍ തടവ്ശിക്ഷ അനുഭവിക്കുകയും പിഴയൊടുക്കുകയും ചെയ്തിട്ടുണ്ട്. 2008 ഒക്ടോബര്‍ 30ന് അസമിലെ നാല് ജില്ലകളിലായി നടന്ന സ്‌ഫോടന പരമ്പരയില്‍ 87 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആ വര്‍ഷം തന്നെ കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു.

കേസിലെ മുഖ്യപ്രതിയായ എന്‍ഡിഎഫ്ബി തലവന്‍ രഞ്ജന്‍ ഡെയ്മാരിയെ 2010ല്‍ ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറുകയായിരുന്നു. സ്‌ഫോടനത്തിന് ശേഷം ഡെയ്മാരി ബംഗ്ലാദേശില്‍ ഒളിവില്‍ പോവുകയായിരുന്നു. 2013ല്‍ ഡെയ്മാരിക്ക് ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചകളില്‍ പങ്കാളിയായിരുന്നു. മറ്റ് പ്രതികളും എന്‍ഡിഎഫ്ബിയുമായി ബന്ധപ്പെട്ടവരാണ്. എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

പ്രത്യേക ബോഡോലാന്റ് രാജ്യത്തിനായി വാദിക്കുന്ന എന്‍ഡിഎഫ്ബി രണ്ട് പ്രധാന വിഭാഗങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. ഡെയ്മാരി വിഭാഗവും എന്‍ഡിഎഫ്ബി പ്രോഗ്രസീവും. ഈ രണ്ട് വിഭാഗങ്ങളും സര്‍ക്കാരുമായുള്ള സമാധാന ചര്‍ച്ചയ്ക്ക് തയ്യാറായി രംഗത്ത് വന്നിരുന്നു. അതേസമയം ബി സാവോരായ്ഗ്ര്വയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎഫ്ബി എസ് എന്ന സംഘടന ഇപ്പോഴും സായുധ ഒളിപ്പോര്‍ നടത്തുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍