ബാങ്കുകളുമായി ധാരണയിലെത്തിയതിന്റെ അടിസ്ഥാനത്തിലാണ് മോചനം സാധ്യമായതെന്നാണ് വിവരം.
അറ്റല്സ് ഗ്രൂപ്പിന്റെ ഉടമ അറ്റ്ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായി. ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. അറ്റലസ് ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥനാണ് രാമചന്ദ്രന്റെ മോചനം അഴിമുഖത്തോടു സ്ഥിതീകരിച്ചത്. യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. കടങ്ങളെല്ലാം തീര്‍ത്തിട്ടാണോ ഇപ്പോഴത്തെ ജയില്‍ മോചനമെന്നതില്‍ സ്ഥിരീകരണമില്ല. എന്തെങ്കിലും ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ഉണ്ടോയെന്നും വ്യക്തമല്ല.
2015 ഓഗസ്റ്റ് 23നാണ് 74കാരനായ അറ്റ്ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നിയമനടപടി സ്വീകരിച്ചതോടെയായിരുന്നു തൃശൂര്‍ സ്വദേശിയായ അദ്ദേഹത്തിന്റെ അറസ്റ്റ്. 35 മാസങ്ങളായി ജയിലില്‍ കഴിഞ്ഞുവരികയായിന്നു അദ്ദേഹം.
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.