UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമ പ്രവർത്തകർക്കെതിരെ അക്രമം; ശ്രീധരൻ പിള്ളയുടെ വാർത്താ സമ്മേളനം ബഹിഷ്കരിക്കും

അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത്‌ അത്യധികം പ്രതിഷേധാര്‍ഹമാണെന്ന്‌ കെയുഡബ്ല്യൂജെ

ശബരിമല വിഷത്തിൽ ഇന്നും ഇന്നലെയുമായി ബിജെപി ശബരിമല കർമസമിതി പ്രവർത്തകർ നടത്തിവരുന്ന പ്രതിഷേധങ്ങള്‍ക്കിടെ  മാധ്യമപ്രവർത്തകർക്ക് നേരെ നടത്തിയ അക്രമത്തിൽ വ്യാപകമായ പ്രതിഷേധം. ഇതിന്റെ ഭാഗമായി ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം ബഹിഷ്ക്കരിക്കും.  സമരമുഖത്ത് റിപ്പോർട്ടിംഗിനെത്തുന്നവരെ വളഞ്ഞിട്ട് അസഭ്യം പറയുന്നതും കല്ലെറിഞ്ഞ് ഓടിക്കുന്നതും അംഗീകരിക്കാനാകില്ല. ഹർത്താലിന് ആഹ്വാനം ചെയ്തവർ ഇന്ന് വിളിച്ചു ചേർക്കുന്ന പത്ര സമ്മേളനങ്ങൾ ബഹിഷ്കരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്യുന്നു. മറ്റ് ജില്ലകളിലും ബഹിഷ്കരണ നടപടി സ്വീകരിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകർ സഹകരിക്കണമെന്നും  കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.

അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിലും സമരങ്ങളിലും നടക്കുന്ന അക്രമങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രധാന ലക്ഷ്യമായിത്തീരുന്നത്‌ അത്യധികം പ്രതിഷേധാര്‍ഹമാണെന്ന്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമിതി പ്രസ്‌താവിച്ചു. സമരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ പോകുന്ന മാധ്യമപ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദനത്തിനിരയാവുന്നു, ക്യാമറയും ഫോണും വാഹനങ്ങളും തകര്‍ക്കപ്പെടുന്നു. ടെലിവിഷന്‍ ചാനലിന്റെ ഓഫീസ്‌ തകര്‍ക്കുന്നു. ഇത്‌ അങ്ങേയറ്റം ഗുണ്ടായിസമാണ്‌. വാര്‍ത്ത ശേഖരിക്കാനെത്തുന്നവര്‍ ആരുടെയും ശത്രുക്കളല്ല. എന്താണ്‌ സംഭവിക്കുന്നത്‌ എന്നത്‌ സമൂഹത്തെ അറിയിക്കാനുള്ള ജോലി ചെയ്യുക മാത്രമാണ്‌. സര്‍ക്കാരിനോടുള്ള രോഷം തീര്‍ക്കാന്‍ മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതിനെതിരെ ശക്തിയായി പ്രതിഷേധിക്കുകയാണെന്നും പ്രസ്താവന പറയുന്നു.

സമരം റിപ്പോര്‍ട്ടു ചെയ്യുന്നവര്‍ സമരക്കാരാല്‍ തന്നെ ആക്രമിക്കപ്പെടുന്നത്‌ അതി വിചിത്രമായേ കരുതാനാവൂ. പൊലീസ്‌ മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ സംരക്ഷണം നല്‍കാന്‍ തയ്യാറാകണം. അക്രമികളെ കര്‍ശനമായി നിയന്ത്രിക്കാന്‍ ശബരിമലകര്‍മ്മസമിതിയും പ്രതിഷേധത്തിന്‌ നേതൃത്വം നല്‍കുന്നവരും തയ്യാറാവണം-യൂണിയന്‍ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ശബരിമല തന്ത്രിക്ക് സ്ഥാനമൊഴിയാം: മുഖ്യമന്ത്രി

ഹര്‍ത്താല്‍ LIVE: മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ഇരുമ്പുദണ്ഡും കൊടുവാളും അടക്കമുള്ള ആയുധങ്ങള്‍ പിടികൂടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍