UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് ക്ഷേത്രം ആക്രമിച്ച് മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞു; സമീപവാസി അറസ്റ്റിൽ

ഇക്കഴിഞ്ഞ ആഗസ്റ്റ് 27ന് രാത്രിയായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം.

മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ മുന്ന് പേർ കസ്റ്റഡിയിൽ. ഇതിൽ ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. രാമകൃഷ്ണന്‍ എന്നയാളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇയാളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

ഇക്കഴിഞ്ഞ ആഗസ്റ്റ് 27ന് രാത്രിയായിരുന്നു അറസ്റ്റിന് ആസ്പദമായ സംഭവം. സികെ പാറ ശാന്തിനഗറില്‍ നെയ്തലപ്പുറത്ത് ധര്‍മ്മശാസ്ത്രാ ക്ഷേത്രത്തിലെ നാഗപ്രതിഷ്ഠയും രക്ഷസ്സ് പ്രതിഷ്ഠയും തറയും തകര്‍ക്കുകയായിരുന്നു. ഇതുകൂടാതെ മനുഷ്യവിസര്‍ജ്യം പ്ലാസ്റ്റിക് കവറിലാക്കി ചുറ്റമ്പലത്തിനകത്തേക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

അതേസമയം, സംഭവത്തിൽ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നയാളുടെ അനുജനുൾപ്പെടെ മുന്ന് പേർ കസ്റ്റഡിയിൽ ഉള്ളതായും റിപ്പോർട്ടുകളുണ്ട്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്ന അയ്യപ്പുണ്ണിയുടെ അനുജന്‍ രാജനടക്കം മൂന്നുപേരാണ് കസ്റ്റഡിയിലുള്ളതെന്ന് ഡൂൾന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തിരുന്നു.

അതേസമയം, മലപ്പുറം നെയ്തലൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ കൾ തകർക്കു കയും മനുഷ്യ വിസർജനം ഏറിയുംകയും ചെയ്ത സംഭവത്തിൽ പിടിയിൽ ആയ രാമകൃഷ്ണന് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയും ആയി ബന്ധമില്ല. പ്രതി സ്ഥിരം മദ്യപാനി ആണ്, മദ്യ ലഹരിയിൽ ആയിരുന്നു പ്രതി കൃത്യം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ വിളിച്ചവർക് ചില രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ട്. അതല്ലാതെ അറസ്റ്റ് ചെയ്ത രാമകൃഷ്ണന് ആർഎസ്എസ് ബിജെപി പ്രവര്‍ത്തകന്‍ ആണെന് പോലീസ് പറഞ്ഞിട്ടില്ല, പ്രതിക്ക് രാഷ്ട്രീയ ബന്ധവും ഇല്ലെന്നും വളാഞ്ചേരി പോലീസ് അഴിമുഖത്തോടു പ്രതികരിച്ചു.

ക്ഷേത്രത്തിനെതിരായ ആക്രമണം ആസൂത്രിതമാണെന്ന് ക്ഷേത്രം ഭാരവാഹികളുടെ നിലപാട്. തൊഴുവാനൂര്‍ വെള്ളാട്ട് ജാനകി അമ്മയുടെ ഉടമസ്ഥതയിലായിരുന്ന ക്ഷേത്രം 45 വര്‍ഷം മുമ്പാണ് നാട്ടുകാര്‍ പുനരുദ്ധരിച്ച് പൂജ തുടങ്ങിയതെന്ന് ഡൂൾന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

Disclaimer:മലപ്പുറം ജില്ലയിലെ എടയൂര്‍ പഞ്ചായത്തിലുള്ള നെയ്തല്ലൂര്‍ അയ്യപ്പക്ഷേത്രം ആക്രമിച്ച കേസില്‍ അറസ്റ്റിലായ രാജന്‍ എന്ന വ്യക്തി സംഘപരിവാര്‍ ബന്ധമുള്ളയാളാണ് എന്ന് തെറ്റായി റിപ്പോര്‍ട്ട് ചെയ്തതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത വാര്‍ത്ത വളാഞ്ചേരി പോലീസിന്റെ പ്രതികരണം ഉള്‍പ്പെടുത്തി തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍