സ്ഫോടനത്തിന് ശേഷം ഒളിവില്‍ പോയ ചാവേറുകള്‍ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നീക്കം.
ശ്രീലങ്കയില്‍ നടന്ന അതിഭീകമായ ആക്രമണത്തിന് പിറകെ കേരളാ തീരത്തുൾപ്പെടെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ ജാഗ്രത. ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കോസ്റ്റ് ഗാര്‍ഡ് നിരീക്ഷണം ശക്തമാക്കി. സ്ഫോടനത്തിന് ശേഷം ഒളിവില്‍ പോയ ചാവേറുകള്‍ ഇന്ത്യയിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നാണ് നീക്കം. നിരീക്ഷണകപ്പലുകളും ആളില്ലാ വിമാനങ്ങളും സമുദ്രാതിര്‍ത്തിയില്‍ നിരീക്ഷണം നടത്തി കൊണ്ടിരിക്കുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടന പരമ്പരകളില്‍ 290ഓളം പേരാണ് മരിച്ചത്. ഇതിന് പിറകെ ഇന്ന് അർദ്ധ രാത്രിമുതല്‍ രാജ്യത്ത് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാൻണ് അടിയന്തിരാവസ്ഥ സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത് പ്രഖ്യാപിച്ചു. ആക്രണത്തിന്റെ പശ്ചാത്തലത്തിൽ തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് മുന്നോടിയായാണ് സർക്കാർ നടപടി. 2008 ൽ മുംബൈ മോഡൽ ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാനാണ് നടപടി.
സ്ഫോടനങ്ങളിൽ 290 പേർ മരിച്ചതിന് പുറമെ 450 ലധികം പേർക്ക് പരിക്കുണ്ട്. കൊല്ലപ്പെട്ടവരിൽ മുപ്പതോളം പേർ വിദേശ പൗരന്മാരാണ്. മൂന്ന് ഇന്ത്യൻ പൗരന്മാരും ഇതിൽ ഉൾപ്പെടുന്നു. അഞ്ചു പേർ ബ്രിട്ടീഷുകാരാണ്. ഒരു മലയാളി ഇക്കൂട്ടത്തിലുണ്ടെന്ന് വാർത്തകളുണ്ടായിരുന്നെങ്കിലും ഇത് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റസീന എന്ന ഈ മലയാളി സ്ത്രീ ശ്രീലങ്കൻ പൗരയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. കൊല്ലപ്പെട്ടവരിലധികവും ശ്രീലങ്കൻ പൗരന്മാരാണ്. ഒരു ചൈനീസ് പൗരൻ, ഒരു പോർച്ചുഗീസ് പൗരൻ, രണ്ട് തുർക്കിക്കാർ എന്നിങ്ങനെയാണ് കൊല്ലപ്പെട്ട വിദേശികളെക്കുറിച്ച് വരുന്ന വിവരങ്ങൾ. കൊല്ലപ്പട്ട രണ്ട് ഇന്ത്യൻ പൗരന്മാരുടെ പേരുകൾ ഇന്ത്യ സ്ഥിരീകരിച്ചു.