UPDATES

യുവതികളുടെ ജയില്‍‌ ചാട്ടം: സൂപ്രണ്ടിന് സസ്പെൻഷൻ, 2 പേരെ പിരിച്ചുവിട്ടു

പ്രതികൾക്ക് അമിതസ്വാതന്ത്ര്യം ലഭിച്ചിരുന്നെന്നും സെല്ലിന് പുറത്തിറക്കിയ പ്രതികളെ നിരീക്ഷിച്ചില്ലെന്നുമാണ് വിലയിരുത്തൽ.

അട്ടക്കുളങ്കര വനിതാ ജയിലിൽ നിന്നും റിമാന്‍ഡ് പ്രതികളായ രണ്ട് തടവുകാർ ജയിൽ ചാടിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെ സസ്പെൻഡു ചെയ്തു. രണ്ടു താൽകാലിക വാർഡർമാരെ പിരിച്ചുവിട്ടു. തടവുകാരെ നിരീക്ഷിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടത്. പ്രാഥമിക അന്വേഷണങ്ങളുടെ ഭാഗമായി തന്നെ ഉദ്യോഗസ്ഥർക്കെതിരെ നേരത്തേ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

ജയില്‍ ഡിഐജി തയാറാക്കിയ റിപ്പോര്‍ട്ടില്‍ ജയിലിലെ സുരക്ഷ അവലോകനം ചെയ്യുന്നതിലും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിനു കൈമാറിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തത്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.

പ്രതികൾക്ക് അമിതസ്വാതന്ത്ര്യം ലഭിച്ചിരുന്നെന്നും സെല്ലിന് പുറത്തിറക്കിയ പ്രതികളെ നിരീക്ഷിച്ചില്ലെന്നുമാണ് വിലയിരുത്തൽ. ജയിൽ ചാടാൻ സഹതടവുകാരിലൊരാളുടെ സഹായം ലഭിച്ചെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. വകുപ്പ് തല അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഇനി ‘മൂന്നാംലിംഗ’വും ‘ഭിന്നലിംഗ’വും ഇല്ല; ട്രാൻസ്ജെൻഡർ എന്ന പദം ഉപയോഗിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍