UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അട്ടപ്പാടിയില്‍ കേരളം തല്ലിക്കൊന്ന മധുവിന്റെ സഹോദരി ചന്ദ്രിക ഇനി നീതി നടപ്പാക്കും

കൊലപാതകം നടന്ന അടുത്ത ദിവസങ്ങളിലായിരുന്നു ചന്ദ്രികയുടെ പരീക്ഷ. ജില്ലാ റാങ്ക് പട്ടികയില്‍ അഞ്ചാമതായി ചന്ദ്രികയും ഉണ്ടായിരുന്നു.

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട മധുവിന്റ സഹോദരി ഇനി നീതിയുടെ കാവലാളാവും. ആദിവാസി വിഭാഗത്തില്‍പ്പെട്ട 70 യുവതീ യുവാക്കളെ സിവില്‍ പോലിസ് ഉദ്യോഗസ്ഥരാക്കി നിയമിക്കപ്പെടുമ്പോള്‍ അതില്‍ ഒരാള്‍ മധുവിന്റെ സോഹോദരി ചന്ദ്രികയാണ്. ഇവരുടെ നിയമനത്തിനുള്ള ഉത്തരവിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അനുമതി നല്‍കി.

പാലക്കാട് ജില്ലയില്‍ തന്നെയാണ് ചന്ദ്രികയുടെ നിയമനം. മധുവിന്റെ കൊലപാതകം നടന്ന അടുത്ത ദിവസങ്ങളിലായിരുന്നു ചന്ദ്രികയുടെ പരീക്ഷ. ജില്ലാ റാങ്ക് പട്ടികയില്‍ അഞ്ചാമതായി ചന്ദ്രികയും ഉണ്ടായിരുന്നു. കൊലപാതകം നടന്ന് ഒരുമാസത്തിനകം സിവില്‍ പോലിസ് ഓഫിസറായി ചന്ദ്രികയ തിരഞ്ഞെടുത്തതായുള്ള അറിയിപ്പും ലഭിച്ചിരുന്നു.

കഴിഞ്ഞ ഫ്രബ്രുവരി 22 നാണ് മോഷണ കുറ്റം ആരോപിച്ച് മാനസികാസ്വാസ്ഥ്യമുള്ള ആദിവാസി യുവാവ് മധുവിനെ ഒരുകൂട്ടമാളുകള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. മര്‍ദിച്ച ശേഷം പോലിസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടും പോവും വഴിയായിരുന്നു മരണം. സംഭവത്തില്‍ 16 പ്രതികളാണുള്ളത്.

‘നാട്ടുകാര്‍ക്ക് അവരുടെ വിള നശിപ്പിക്കാനെത്തുന്ന മറ്റൊരു കാട്ടാനയോ കാട്ടുപന്നിയോ മാത്രമാണ് മധു’

‘ശിക്ഷിക്കാനും’ സഹതപിക്കാനും ഇനിയും ബാക്കിയുണ്ട് മധുമാര്‍; അവര്‍ക്ക് നേരെ കണ്ണടച്ചത് കൂടി ഓര്‍ത്തിട്ട് മതി

‘ഞങ്ങള്‍ക്കുള്ളതെല്ലാം പിടിച്ചുപറിക്കുന്ന ഇതേ നാട്ടുകാരാണ് അവനെ തല്ലിക്കൊന്നത്, ഇതാണ് ഞങ്ങള്‍ കാടു വിട്ടു വരാത്തതും’

വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലുന്നു; ഇതാണ് കേരള വികസനം

മധു ഒരു തുടര്‍ച്ച മാത്രമാണ്, അട്ടപ്പാടിയിലെ അജ്ഞാത മരണങ്ങളുടെ തുടര്‍ച്ച; സി കെ ജാനു

ആരാണീ നാട്ടുകാര്‍? അവര്‍ക്ക് ആദിവാസി ഒരു അനാവശ്യവസ്തുവാണ്; എം ഗീതാനന്ദന്‍ പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍