UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തട്ടിക്കൊണ്ടുപോവലിനിടെ കൊച്ചിയിൽ‌ ബൈക്ക് യാത്രികന്റെ കഴുത്തിലൂടെ കാർ കയറിയിറങ്ങി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

റോഡിൽ തെറിച്ചുവീണ തോമസിന്റെ കഴുത്തിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ് രാത്രി 11-ഓടെ മരിക്കുകയും ചെയ്യുകയായിരുന്നു.

കാറിൽ യുവാവിനെ തട്ടിക്കൊണ്ട് പോവാനുള്ള ശ്രമത്തിനിടെ ബൈക്ക് യാത്രികനെ ഇടിച്ചുതെറിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ടു യുവാക്കൾ പോലീസ് പിടിയിൽ. കൊച്ചി പാണ്ടിക്കുടി തൈപ്പറമ്പിൽ ലൂതർ ബെൻ (30), കൊച്ചി നസ്രത്ത്, പീടികപറമ്പിൽ ജോൺ പോൾ (33) എന്നിവരെയാണ് എറണാകുളം സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂർ സ്വദേശി വിനീതിനെ ഭീഷണിപ്പെടുത്തി പ്രതികൾ പണം തട്ടിയെടുക്കാനായി തട്ടിക്കൊണ്ട് പോവുന്നതിനിടെയാണ് അപകടമുണ്ടാത്.

പൊലീസിന്‍റെയും നാട്ടുകാരുടെയും കണ്‍മുന്നില്‍ അരങ്ങേറിയ ദാരുണ കൊലപാതകത്തിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്.  ചൊവ്വാഴ്ച പനമ്പിള്ളി നഗറിനടുത്ത് കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ പുതിയ കെട്ടിടത്തിനു സമീപമായിരുന്നു സംഭവം.  തട്ടിക്കൊണ്ടു പോകപ്പെട്ട വിനീത് പൊലീസിനെ കണ്ട് കാറില്‍ നിന്ന് ചാടുന്നതും വിനീത് ചാടിയതിനു പിന്നാലെ കാര്‍ അമിത വേഗത്തില്‍ മുന്നോട്ട് പായുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ പാച്ചിലിനിടെയാണ് കാറിനു മുന്നിലുണ്ടായിരുന്ന ഇരുചക്ര വാഹന യാത്രികനെ ഇടിച്ചു താഴെയിട്ട ശേഷം ശരീരത്തിലൂടെ കാറിടിച്ചു കയറ്റുന്നത്.

പ്രതികളെ നേരിട്ടറിയാവുന്ന വിനീത് നൽകിയ വിവരങ്ങൾ പ്രകാരമാണ് പ്രതികളെ പോലീസ് അതിവേഗത്തിൽ പിടികൂടാനായത്.
എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലും സമീപ സ്റ്റേഷനുകളിലുമായി കൊലപാതക ശ്രമം, കഞ്ചാവ് കടത്ത്, വാഹന മോഷണം, ചിട്ടി തട്ടിപ്പ് തുടങ്ങിയ നിരവധി കേസുകളിൽ പ്രതികളായ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന്റെ പക്കൽ ഉണ്ടായിരുന്നതും നിക്കങ്ങൾ വേഗം മനസ്സിലാക്കാൻ സഹായിച്ചു. ഇതോടെയാണ് സൗത്ത് എസ്.ഐ. റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ തേടി പുറപ്പെട്ടത് പുറപ്പെട്ടു. പാലക്കാട്ടേക്ക് നീങ്ങിയിരുന്ന പ്രതികളെ ബുധനാഴ്ച വെളുപ്പിന്‌ 5.45- ഓടെ പിടികൂടുകയായിരുന്നു.

ഇവിടെയുണ്ടായിരുന്ന പോലീസിനെ കണ്ടതോടെ ഓടിക്കൊണ്ടിരുന്ന കാറിൽനിന്ന് വിനീത് ഡോർ തുറന്ന് പുറത്തേക്ക്‌ ചാടി രക്ഷപ്പെട്ടുകയായിരുന്നു. ഇതോടെ ആളകൂടുമെന്ന ഭയത്താൽ എന്ന ഭയത്തിൽ പ്രതികൾ കാറിന്റെ വേഗം കൂട്ടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ബൈക്ക് യാത്രക്കാരനായ കുമ്പളങ്ങി സ്വദേശി ആലുംപറമ്പിൽ തോമസിനെ (59) ഇടിച്ചുതെറിപ്പിച്ചത്. റോഡിൽ തെറിച്ചുവീണ തോമസിന്റെ കഴുത്തിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തു. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച തോമസ് രാത്രി 11-ഓടെ മരിക്കുകയും ചെയ്യുകയായിരുന്നു. തോമസിനെ ഇടിച്ചു തെറിപ്പിച്ച ശേഷം, കാർ ഉപേക്ഷിച്ച് മറ്റൊരു കാറിൽ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ആദ്യം ചാലക്കുടിക്കും അവിടെ നിന്ന് പാലക്കാട്ടേക്ക് ഇവർ രക്ഷപ്പെടാനുള്ള ശ്രമം. ഇതിനിടെയാണ് അറസ്റ്റ്.

ഫെയ്സ്ബുക്കിലെ ചിലരുമായുള്ള ബന്ധമാണ് പ്രതികളുമായുള്ള പ്രശ്നത്തിന് കാരണം. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച പനമ്പിള്ളി നഗറിൽ വച്ച് വിനീതിനെ പ്രതികൾ പിടികൂടി ക്രൂരമായി മർദിച്ച ശേഷമാണ് തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ചത്. ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യം. കൂടുതൽ പണം നൽകിയില്ലെങ്കിൽ കൊന്നുകളയുമെന്നു പറഞ്ഞാണ് ഫോർട്ട്‌കൊച്ചിയിലേക്ക് കാറിൽ കൊണ്ടുപോയതെന്നും വിനീത് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍