UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യ ഭൂമിതര്‍ക്ക കേസ്; സുപ്രീം കോടതി മുന്നംഗ ബെഞ്ച് നാളെ പരിഗണിക്കും

ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്ന അയോധ്യയിലെ ഭൂമി തുല്യമായി വീതിച്ചു കൊണ്ടുള്ള 2010 ലെ അലഹബാദ് ലക്നോ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്യുന്ന 14 ഹര്‍ജികളിലാണ് സുപ്രിം കോടതി നാളെ വാദം കേള്‍ക്കുക.

അയോധ്യ ഭുമിതര്‍ക്കകേസില്‍ സുപ്രീം കോടതി മുന്നംഗ ബെഞ്ച് നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസറ്റിസുമാരായ സഞ്ചയ് കൃഷണ കൗള്‍, കെ എം ജോസഫ് എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. തിങ്കളാഴ്ചത്തെ പരിഗണനാ പട്ടികയില്‍ കേസും ഇടംപിടിച്ചിട്ടുണ്ട്. എന്നാല്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന പുതിയ ബെഞ്ച് കേസ് പരിഗണിക്കുന്ന രീതി ഇതുവരെ വ്യക്തമല്ല.

ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര വിരമിച്ചതോടെയാണ് കേസ് അശോക് ഭൂഷണ്‍, എസ് അബ്ദുള്‍ നാസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചില്‍ നിന്നും പുതിയ ബെഞ്ചിലേക്ക് എത്തിയത്. ബാബരി മസ്ജിദ് സ്ഥിതിചെയ്യുന്ന അയോധ്യയിലെ ഭൂമി തുല്യമായി വീതിച്ചു കൊണ്ടുള്ള 2010 ലെ അലഹബാദ് ലക്നോ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്യുന്ന 14 ഹര്‍ജികളിലാണ് സുപ്രിം കോടതി നാളെ വാദം കേള്‍ക്കുക.

മസ്ജിദ് നിലനിന്ന ഭൂമി അയോധ്യയിലെ തര്‍ക്കഭൂമി ഉള്‍പ്പെട്ട 2.77 ഏക്കര്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ഹൈന്ദവ സംഘടനകളായ നിര്‍മോഹി അഖാറ, രാംലാല എന്നിവര്‍ക്കായി വീതിച്ചു നല്‍കികൊണ്ടായിരുന്നു 2010 മേയില്‍ അലഹബാദ് ഹൈക്കോടിതി വിധി പുറപ്പെടുവിച്ചത്.

എന്നാല്‍ വിധി റദ്ദാക്കണമെന്നാണ് എല്ലാ ഹര്‍ജിക്കാരുടെയും ആവശ്യം. അയോധ്യ രാമജന്മ ഭൂമി എന്ന് തെളിഞ്ഞതിനാല്‍ മുഴുവന്‍ ഭൂമിയും ഹിന്ദുക്കള്‍ക്ക് നല്‍കണമെന്ന് ഹിന്ദുസംഘടനകളും മസ്ജിദ് നിലനിന്നിരുന്നതിനാല്‍ മുഴുവന്‍ ഭുമിയും മുസ്ലിംങ്ങള്‍ക്ക് നല്‍കണമെന്ന് അവരും അവശ്യപ്പെടുന്നു.

അയോധ്യ തര്‍ക്കഭൂമിയുമായി ബന്ധപ്പെട്ട ഇസ്മായില്‍ ഫാറൂഖി കേസ് വിശാല ബെഞ്ചിന് വിടേണ്ടതില്ലെന്നും കേസില്‍ ഒക്ടോബര്‍ 29-ന് അന്തിമ വാദം ആരംഭിക്കുമെന്നും കഴിഞ്ഞ സപ്തംബര്‍ 27 നാണ് കോടതി ഉത്തരവിറക്കിയത്. മൂന്നംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മീശ്രയും അശോക് ഭൂഷണും കേസ് വിശാല ബെഞ്ചിന് വിടേണ്ടെന്ന് വിധിച്ചപ്പോള്‍ ബെഞ്ചിലെ മൂന്നാമനായ ജസ്റ്റിസ് അബ്ദുള്‍ നസീറിന്റെ വിയോജിപ്പോടെയായിരുന്നു വിധി പറഞ്ഞത്. ഏഴംഗ ബഞ്ചിന് വിടണമെന്നായിരുന്നു നസീറിന്റെ വിധി. ഇതോടെ 2-1 ന്റെ ഭൂരിപക്ഷത്തില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന് വിടേണ്ടെന്ന അന്തിമ വിധിയില്‍ സുപ്രീംകോടതി എത്തുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍