UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യകേസ്: മധ്യസ്ഥ ചർച്ചകൾ പരാജയം, അന്തിമവാദം ഓഗസ്റ്റ് 6 മുതലെന്ന് സുപ്രീം കോടതി

ഒക്ടോബർ 2 ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പേ കേസിൽ വിധി പറയാനായിരിക്കും ഭരണഘടനാ ബെഞ്ചിന്റെ നീക്കം.

അയോധ്യ ഭുമിതർക്ക കേസില്‍ അലഹാബാദ് ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് വാദം കേൾക്കും. മധ്യസ്ഥ സമിതിയുടെ ഇടപെലിൽ യാതൊരു പുരോഗതിയുമില്ലെന്ന് റിപ്പോര്‍ട്ട് പുരോഗതിയില്ലന്ന് വിലയിരുത്തിയാണ് കേസിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ കോടതി തീരുമാനിച്ചത്. ഇതോടെ ഓഗസ്റ്റ് 6 മുതൽ ദിനം പ്രതി വാദം കേൾക്കാൻ കോടത തീരുമാനിച്ചത്. അന്തിമ വാദം എന്ന നിലയിലാണ് കോടതിയുടെ നടപടി.

ഓഗസ്റ്റ്- സെപ്തംബർ മാസത്തിൽ കേസിലെ നടപടികൾ പൂർത്തീകരിക്കാനാണ് കോടതി ലക്ഷ്യമാക്കുന്നത്. ഒക്ടോബർ 2 ന് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നതിന് മുമ്പേ കേസിൽ വിധി പറയാനായിരിക്കും ഭരണഘടനാ ബെഞ്ചിന്റെ നീക്കം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചായിരുക്കും കേസ് പരിഗണിക്കുക.

ഭുമിതർക്കം സംബന്ധച്ച കേസ് കോടതിക്ക് പുറത്ത് പരിഹരിക്കാൻ 2018 മാര്‍ച്ച് 8 നാണ് മധ്യസ്ഥ ചര്‍ച്ചയ്ക്കായി സുപ്രീം കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചത്. ശ്രീ ശ്രീ രവിശങ്കര്‍, ജെ കലീഫുള്ള, ശ്രീറാം പിഞ്ചു എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. ജെ ഖലീഫുള്ളയായിരുന്നു സമിതി അധ്യക്ഷന്‍. എന്നാൽ സമിതിക്ക് സമവായത്തിലെത്താൻ കഴിഞ്ഞില്ലെന്നായിരുന്നു നടപടി. വിലയിരുത്തൽ.
ചര്‍ച്ചകള്‍ക്ക് ശേഷം സമിതി കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം കേസ് ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റുകയായിരുന്നു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തു വിടില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.

 

യുഎപിഎ ഭേദഗതി ബില്ലിനെ രാജ്യസഭയില്‍ അനുകൂലിച്ച് വോട്ട് ചെയ്ത് കോണ്‍ഗ്രസ്; ജനവഞ്ചനയെന്ന് സിപിഎം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍