UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോദ്ധ്യ ഭൂമിതർക്കകേസ് ഭരണഘടന ബെഞ്ച് പരിഗണിക്കും

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ജനുവരി 10 ന് വാദം കേൾക്കും

അയോദ്ധ്യ ഭുമിത്തർ‌ക്കകേസിലെ ഹര്‍ജികൾ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണിക്കും. അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ജനുവരിയിലേക്ക് മാറ്റിയ കേസിലെ ഹർജികൾ 10 പരിഗണിക്കുമെന്ന് കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്എ ബോബ്‌ഡേ, എൻ വി രമണ, യുയു ലളിത്, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

കേസ് പരിഗണിക്കുന്ന ബെഞ്ചുൾപ്പെടെ പിന്നീട് തീരുമാനിക്കുമെന്നുമായിരുന്നു കോടതി കഴിഞ്ഞദിവസം അറിയിച്ചത്. ഇതിന് പിറകെയാണ് കേസ് ഭരണ ഘടനാ ബെഞ്ച് പരിഗണിക്കുമെന്ന്  തീരുമാനം വന്നത്.

അയോദ്ധ്യയിലെ 2.27ഏക്കർ തർക്ക ഭൂമി ഹിന്ദുക്കൾക്കും മുസ്ലീംങ്ങൾക്കും നിർമ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നൽകണമെന്നായിരുന്നു 2010ൽ അലഹബാദ് ഹൈക്കോടതി വിധി. എന്നാൽ ഈ വിധിക്കെതികരെയുള്ള അപ്പീലുകളാണ് നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.

അയോദ്ധ്യ വിഷയത്തെച്ചൊല്ലി വലതുപക്ഷം വീണ്ടും ആക്രോശവുമായി ഇറങ്ങിക്കൊണ്ടിരിക്കുന്ന കാലത്ത് മതനിരപേക്ഷയിന്ത്യ കേൾക്കാൻ കാതോർത്തിരിക്കുമായിരുന്ന ആ ശബ്ദം ഇനിയില്ല

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍