UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വായ്‌നാറ്റം മൂലം കെട്ടിപ്പിടിക്കാന്‍ വിസമ്മതിച്ച സുഹൃത്തിനെ കുത്തിവീഴ്ത്തി

ഇയാള്‍ക്കെതിരെ സെക്ഷന്‍ 307 പ്രകാരം ബാംഗ്ലൂരു പോലീസ് കേസ് എടുത്തിട്ടുണ്ട്.

ബാംഗ്ലൂരില്‍ വായ്‌നാറ്റം മൂലം കെട്ടിപ്പിടിക്കാന്‍ വിസമ്മതിച്ച ആളെ സുഹൃത്ത് കുത്തിവീഴ്ത്തി. ഞായറാഴ്ച്ച സുഹൃത്തുക്കളായ ഷോയിബിന്റേയും നബിയുടേയും ഇടയില്‍ വായ്‌നാറ്റത്തിന്റെ പേരിലുണ്ടായ കലഹം കത്തിക്കുത്തില്‍ എത്തുകയായിരുന്നു. നബി കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സുഹൃത്തായ ഷോയിബ് തള്ളിമാറ്റുകയും വായ്‌നാറ്റമുണ്ടെന്ന് പരാമര്‍ശിക്കുകയും ചെയ്തതാണ് കുത്തിവീഴ്ത്താന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്.

വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഷോയ്ബ് സഹോദരനായ ഷാഹിദിനെ സഹായത്തിനുവേണ്ടി വിളിച്ചിരുന്നു. സഹോദരന്‍ എത്തിയപ്പോള്‍ നബി ഷോയ്ബിനെ കുത്തുന്നതാണ് കണ്ടതെന്ന് റിപ്പോര്‍ട്ടുകള്‍. പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ സെക്ഷന്‍ 307 പ്രകാരം ബാംഗ്ലൂരു പോലീസ് കേസ് എടുത്തിട്ടുണ്ട്. ഷോയ്ബിനെ ചികിത്സക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Read More : പാലാരിവട്ടം പാലത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടെന്ന് ഇ ശ്രീധരൻ റിപ്പോർട്ട് നൽകി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍