UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാലാവസ്ഥ മോശം; മുഖ്യമന്ത്രിക്ക് ഇടുക്കിയില്‍ ഇറങ്ങാനായില്ല, വയനാട്ടിലേക്ക് തിരിച്ചു

കട്ടപ്പന കോളജില്‍ നിശ്ചയിച്ചിരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുകാതെ സംഘം മറ്റൊരു ദുരിത ബാധിത ജില്ലയായ വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വൈദ്യുത മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ തുടരുകയാണ്.

മഴക്കെടുതിയിലും ചെറുതോണി ഡാം തുറന്നു വിട്ടതുള്‍പ്പെടെ ഇടുക്കി ജില്ലയിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ ഹെലികോപ്റ്ററിലെത്തിയ മുഖ്യമന്ത്രിക്ക് ഇടുക്കിയില്‍ ഇറങ്ങാനായില്ല. ജില്ലയിലെ മോശം കാലാവസ്ഥയാണ് മുഖ്യമന്ത്രിക്കും സംഘത്തിനും തിരിച്ചടിയായത്. ഇതോടെ കട്ടപ്പന കോളജില്‍ നിശ്ചയിച്ചിരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുകാതെ സംഘം മറ്റൊരു ദുരിത ബാധിത ജില്ലയായ വയനാട്ടിലേക്ക് തിരിച്ചു. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ വൈദ്യുത മന്ത്രി എംഎം മണിയുടെ നേതൃത്വത്തില്‍ യോഗം തുടരുകയാണ്.

അതേസമയം, ഇടുക്കി ഡാമിലെ ഇലനിരപ്പില്‍ കുറവ് വരുന്നതായാണ് പുതിയ റിപോര്‍ട്ടുകള്‍. നിലവില്‍ സെക്കന്‍ില്‍ 7.50 ഘനമീറ്റര്‍ വെള്ളമാണ് ചെറുതോണിയില്‍ നി്ന്നും പുറത്തുവിടുന്നത്. ഡാമിലെ ജലനിരപ്പ് 2400 അടിക്ക് താഴെയെത്തുന്നത് വരെ ഈ രീതിയില്‍ തുടരുമെന്നും എം എം മണി പ്രതികരിച്ചു.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യു മന്ത്രി ഇ ചന്ദ്രശേഖര്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടങ്ങുന്ന സംഘം അല്‍പ്പസമയത്തിനകം വയനാട്ടില്‍ എത്തുമെന്നാണ് വിവരം. വയനാട്ടില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയും സംഘവും ദുരിതാശ്വാസ ക്യാംപുകള്‍ സന്ദര്‍ശിക്കുമെന്നും അധികൃതര്‍ പറയുന്നു.

പെരിയാർ തീരത്ത് ആശ്വാസം; ദുരിതബാധിത മേഖലകള്‍ ഹെലികോപ്റ്ററില്‍ സന്ദശിച്ച് മുഖ്യമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍