UPDATES

ട്രെന്‍ഡിങ്ങ്

അപകടത്തിലേക്കുള്ള ബാലഭാസ്കറിന്റ യാത്ര പുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച്, സമാനവേഗത്തിൽ, അതേ സമയത്ത്

ബാലഭാസ‌്കറിന്റെ മരണത്തിനുശേഷം ഒളിവിൽ പോയ ഡ്രൈവർ അർജുൻ നാട്ടിൽ തിരിച്ചെത്തി.

വയലിനിസ‌്റ്റ‌്‌ ബാലഭാസ‌്കറിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ബാലഭാസ്കറും കുടുംബവും നടത്തിയ യാത്ര യാത്രപുനരാവിഷ്കരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം. തൃശൂരിൽ നിന്നും അപകടം നടന്ന കഴക്കൂട്ടം പള്ളിപ്പുറം വരെയുള്ള ബാലഭാസ‌്കറിന്റെ യാത്രയാണ്
ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി കെ ഹരികൃഷ‌്ണന്റെ നേതൃത്വത്തിൽ നടത്തിയത്.

ബാലാഭാസ‌്കറിന്റെ വാഹനം സഞ്ചരിച്ച അതേ വേഗത്തിൽ സമാനപാതയിലൂടെ യാത്രയുടെ അതേ സമയത്തായിരുന്നു ക്രൈംബ്രാഞ്ചിന്റെയും സഞ്ചാരം. ഇതിനിടയില്‍ നിർത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ, ദൃശ്യങ്ങൾ പതിയാൻ സാധ്യതയുള്ള സിസിടിവികൾ എന്നിവ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. തൃശ്ശൂർ മുതൽ പള്ളിപ്പുറം വരെ എത്തിചേരാൻ വേണ്ടിവന്ന സമയം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇതിനിടെ സംഘം ശേഖരിച്ചു. കൊല്ലം പള്ളിമുക്കിൽ ബാലഭാസ‌്കറും അർജുനും ജ്യൂസ‌് കുടിച്ച കടയിൽ ഉൾപ്പെടെ തെളിവെടുപ്പ‌് നടത്തി.

അതേസമയം, വാഹനം ഓടിച്ചതാരെന്ന കാര്യത്തിൽ നിർണാക വിവരങ്ങളാണ് കൊല്ലത്തെ ജ്യൂസ് കടകളിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം. ഇവിടെ ജ്യൂസ് കുടിക്കുന്നതിനായി വാഹനം നിർത്തിയെങ്കിലും പിൻസീറ്റില്‍ നിന്നും ബാലഭാസ്തർ ഇറങ്ങിയിരുന്നില്ലെന്നാണ് ഇവർ നൽകുന്ന മൊഴി. ഒരു ഷേക്ക‌് വാങ്ങി ബാലഭാസ‌്കറും അർജുനും പങ്കിട്ട‌് കഴിക്കുകയായിരുന്നെന്നും ചവറ സ്വദേശികളായ മൂന്ന‌് പേർ നൽകിയ മൊഴി വ്യക്തമാക്കുന്നു.

അപകടം സംബന്ധിച്ച അന്വേഷണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നെന്ന് സൂചനകൾ നല്‍കുന്നതാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ നടത്തുന്ന നീക്കങ്ങൾ. നിലവിലെ നിഗമനങ്ങള്‍ ഉറപ്പിക്കാൻ ഫോറൻസിക‌് റിപ്പോർട്ട‌്, മൊബൈൽ ഫോൺ കോളുകളുടെയും പരിശോധന ഫലം എന്നിവയ്ക്കുായി കാക്കുകയാണ‌് അന്വേഷക സംഘം. 25ൽ അധികം പേരുടെ കോൾ വിവരങ്ങളാണ് സൈബർസെല്ലിന്റെ സഹായത്തോടെ പരിശോധിക്കുന്നത‌്. ഫോറൻസിക‌് പരിശോധന ഫലം ലഭ്യമാകുന്നതോടെ വാഹനം ഓടിച്ചത‌് ആരെന്ന‌് വ്യക്തമാകും. എന്നാൽ ഇതുവരെയുള്ള അന്വേഷണത്തിൽ ബാലഭാസ‌്കറിനെ യാത്രക്കിടയിൽ അപായപ്പെടുത്താൻ ശ്രമം നടന്നതിനുള്ള സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.

അതിനിടെ, ബാലഭാസ‌്കറിന്റെ മരണത്തിനുശേഷം ഒളിവിൽ പോയ ഡ്രൈവർ അർജുൻ നാട്ടിൽ തിരിച്ചെത്തി. ഇയാൾ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ‌്. ഒളിവിൽ തുടരുന്നത‌് കുരുക്ക‌് കൂടുതൽ മുറുകാൻ ഇടയാക്കുമെന്ന വിദഗ‌്ധ ഉപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ‌് ഇയാൾ മടങ്ങിയെത്തിയത‌െന്നാണ് വിവരം. അപകടശേഷം മൂന്നുതവണയാണ‌് അർജുൻ മൊഴിമാറ്റിയത‌്. ആശുപത്രിയിൽ പ്രവേശിപ്പിച്ച വേളയിൽ വാഹനം ഓടിച്ചത‌് താനാണെന്ന‌് സമ്മതിച്ചിരുന്നു. പിന്നീട് പൊലീസിന‌് നല്‍കിയ മൊഴിയിൽ ബാലഭാസ‌്കറാണെന്ന‌് തിരുത്തി. പിന്നീട‌് ക്രൈംബ്രാഞ്ചിന‌് സഘം ബന്ധപ്പെട്ടപ്പോൾ വാഹനം ഓടിച്ചത‌് ആരെന്ന‌് ഓർമയില്ലെന്ന‌ായിരുന്നു മൊഴി.

അർജ്ജുന് പുറമെ പാലക്കാട്ടെ പുന്തോട്ടം ആയുർവേദ ആശുപത്രി നടത്തിപ്പുകാരിയുടെ മകനും അന്വേഷണ സംഘത്തെ ബന്ധപ്പെട്ടു. താൻ ഒളിവിൽ പോയിട്ടില്ലെന്നും ഏതുസമയത്തും ഹാജരാകാൻ തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട‌െന്നും റിപ്പോർട്ടുകൾ പറയുന്നു.

അവര്‍ ചത്തു തീരുകയാണ്; ഇനിയെങ്കിലും ഈ അമ്മയ്ക്കും മക്കള്‍ക്കും വേണ്ടി സര്‍ക്കാര്‍ കണ്ണുതുറന്നേ മതിയാകൂ

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍