UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്കറിന്റെ മരണം: സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശന്‍ തമ്പിയുടെ മൊഴിയെടുക്കൽ വൈകും, സോബിയുടെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തും

അതിനിടെ റിമാൻഡിൽ കഴിയുന്ന പ്രകാശൻ‌ തമ്പിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഗീതജ്ഞന്‍ ബാലഭാസ്കറിന്‍റെ മരണം സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സ്വര്‍ണക്കടത്ത് കേസ് പ്രതി പ്രകാശന്‍ തമ്പിയുടെ മൊഴി രേഖപ്പെടുത്താൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. മരണത്തിലെ ദുരൂഹത നീക്കുന്നതിനായി പ്രഖ്യാപിച്ച പ്രത്യേക സംഘമാണ് തമ്പിയുടെ മൊഴിയെടുക്കുന്നത്. സ്വര്‍ണക്കടത്തു കേസില്‍ റിമാന്‍‍ഡിലാണ് നിലവിൽ പ്രകാശന്‍ തമ്പി. പ്രകാശന്‍ തമ്പിക്ക് ബാലഭാസ്കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും അപകടവുമായി ബന്ധമുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.

എന്നാൽ, ഇയാളുടെ മൊഴിയെടുക്കുന്നത് വൈകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. മരണം സംബന്ധിച്ചുള്ള ഫോറൻസിക് റിപ്പോർട്ടുകൾ ലഭിച്ച ശേഷം മാത്രമായിരിക്കും മൊഴിയെടുക്കൽ ഉണ്ടാവു എന്നാണ് വിവരം.അതിനിടെ റിമാൻഡിൽ കഴിയുന്ന പ്രകാശൻ‌ തമ്പിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് സിബിഐ കോടതിയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം മാത്രമേ മൊഴിയെടുക്കൽ ഉണ്ടാവു എന്നും റിപ്പോർട്ടുകൾ‌ പറയുന്നു. എന്നാൽ‌ നിർണായക വെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബിയുടെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, അപകടമരണത്തിൽ ദുരൂഹത വർധിപ്പിച്ച് പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ അപകടം സംബന്ധിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധനകള്‍ നടത്താൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അപകടം നടക്കുമ്പോൾ വാഹനം ഓടിച്ചയാളെ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾ ‌വേഗത്തിലാക്കുകയാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്. അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി നൽകിയ പരാതിയിലെ അന്വേഷണമാണ് കൂടുതൽ ശാസ്ത്രീയ പരിശോധകളിലേക്ക് നീങ്ങുന്നത്. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നതാരെന്ന് സംബന്ധിച്ചും അവ്യക്തത ഉണ്ടായിരുന്നു. വാഹനമോടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുന്റെ മൊഴി. എന്നാൽ അർജ്ജുർ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകി.

മൊഴികളിലെ വൈര്യുധ്യം തീർക്കുക ലക്ഷ്യമിട്ട് ഡ്രൈവറെ കണ്ടെത്താൻ ഫൊറൻസിക് പരിശോധന നടത്തിയിരുന്നു. എന്നാൽ ഏറെനാൾ കഴിഞ്ഞതിനാൽ വാഹനത്തിലെ രക്തസാമ്പിളുകൾ കണ്ടെത്താനായില്ല. മുടിനാരുകൾ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറൻസിക് പരിശോധനകളുമായി മുന്നോട്ട് പോവാനാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം.

തിരുവനന്തപുരം സ്വർണക്കടത്തുകേസിലെ പ്രതികളായ വിഷ്ണുവിനും പ്രകാശ് തമ്പിക്കും ബാലഭാസ്ക്കറുമായി അടുപ്പമുണ്ടായിരുന്നതായി പിതാവ് കെ.സി. ഉണ്ണി വ്യക്തമാക്കിയിരുന്നു. മകന്റെ മരണത്തിന് പിന്നിലും ഇവർക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ബാലഭാസ്കറിന്റെ വാഹനം സ്ഥിരമായി ഓടിച്ചിരുന്ന ആളാണ് തമ്പി. പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഏകോപനവും തമ്പിയാക്കായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് വിഷ്ണുവായിരുന്നു. ബാലഭാസ്കറിന്റെ മരണ ശേഷം മകന്റെ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ ചോദിച്ച സമയത്ത് അത് നല്‍കേണ്ടതില്ലെന്നും വിഷ്ണു നിലപാടെടുത്തു. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുരൂഹതയുണ്ട്. ഒരു ക്രിമിനല്‍ സംഘത്തിന്റെ രൂപത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. പാലക്കാട്ടെ ഡോക്ടറുമായി ബാലഭാസ്കര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചു സംശയമുണ്ടെന്നും ഉണ്ണി പറഞ്ഞു. ബാല ഭാസ്കറിന് നിക്ഷേപമുണ്ടെന്ന് പറയുന്ന ആശുപത്രിയുടെ പണിയുടെ പണം നല്‍കുന്നത് സംബന്ധിച്ച് കോഴിക്കോട് നിന്നൊരു കോണ്‍ഡ്രാക്ടര്‍ വിളിച്ചിരുന്നെന്നും അച്ഛൻ വ്യക്തമാക്കുന്നു.

അതേസമയം. കോളജില്‍ പഠിക്കുന്ന കാലം മുതല്‍ ബാലഭാസ്കറിന്റെ കൂടെയുള്ള വ്യക്തിയാണ് വിഷ്ണു. എന്നാൽ പ്രകാശ് തമ്പി കൂട്ടുകാരനായിട്ട് 6-7 വര്‍ഷമാകുന്നതേയുള്ളൂ. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇയാള്‍ കന്റീന്‍ നടത്തിപ്പിപ്പ് കാരനായിരുന്നു തമ്പി. അവിടെവച്ചാണ് ബാലഭാസ്കറുമായി പരിചയത്തിലാകുന്നത്. ബാലുവിനെ ജിമ്മില്‍ കൊണ്ടുപോയത് ഇയാളായിരുന്നു. ജിമ്മില്‍ ട്രെയിനറാണെന്നും പറഞ്ഞിരുന്നു. എന്നാല്‍ തടിച്ച ശരീരമുള്ള പ്രകാശ് തമ്പി ജിം ട്രെയിനറാണെന്ന് വിശ്വസിക്കുന്നില്ല. ബാലുവിന്റെ മരണത്തിനു മുന്‍പ് ഇവരെല്ലാം സ്ഥിരമായി വീട്ടില്‍ വരുമായിരുന്നു. ഇപ്പോള്‍ ആരും വരാറില്ല. ബാലുവിന്റെ മരണശേഷം ഫോണില്‍പോലും വിളിച്ചിട്ടില്ലെന്നും ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍