ആശുപത്രിയില്‍ കിടന്നപ്പോള്‍ അര്ജ്ജുന് പറഞ്ഞത് താനാണ് വണ്ടിയോടിച്ചതെന്നായിരുന്നു.
ബാലഭാസ്കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ നിർണായകമായ മൊഴിയുമായി സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പ്രകാശ് തമ്പിയുടെ മൊഴി. അപകടം നടന്നപ്പോള്‍ കാര്‍ ഓടിച്ചത് അര്‍ജ്ജുനാണെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്കി. ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കാക്കനാട് ജയിലിലെത്തി നടത്തിയ മൊഴിയെടുപ്പിലാണ് പ്രകാശ് തമ്പി ഇക്കാര്യം അറിയിച്ചതെന്ന മാതൃഭൂമി റിപ്പോർട്ട് പറയുന്നു. കാക്കനാട് ജയിലില്‍ നടന്ന ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടുനിന്നതായാണ് വിവരം.
ആശുപത്രിയില്‍ കിടന്നപ്പോള്‍ അര്ജ്ജുന് പറഞ്ഞത് താനാണ് വണ്ടിയോടിച്ചതെന്നായിരുന്നു. എന്നാൽ മൊഴി മാറ്റിയ ശേഷം അർജ്ജുനെ ഫോണിൽ ലഭിച്ചിട്ടില്ല. അര്ജ്ജുന് തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തെന്നും പ്രകാശ് തമ്പി പറയുന്നു. കൊല്ലത്ത് കടയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. മൊഴിമാറ്റിയ ശേഷം അര്ജ്ജുന് നമ്പര്‍ ബ്ലോക്ക് ചെയ്തതതോട ഉടലെടുത്ത സംശയങ്ങള്‍ തീർക്കാനായിരുന്നു ഇത്. ആരാണ് വണ്ടിയോടിച്ചതെന്ന് പരിശോധിക്കുകയായിരുന്നു ഇതിലൂടെ. എന്നാല്‍ ഒന്നും ലഭിച്ചില്ല, തമ്പി മൊഴിയില്‍ പറയുന്നു. അതേസമയം, ബാലഭാസ്കറിനൊപ്പം രണ്ട് തവണ പരിപാടിക്കായി ദുബായില്‍ പോയിരുന്നെന്നും തമ്പി വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍, ബാലഭാസ്കറിന്റെ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് തമ്പിയാണെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടൊന്നും തനിക്കില്ല. ബാലഭാസ്കറിന്റെ കാര്‍ഡുകളെല്ലാം ഭാര്യ ലക്ഷ്മിക്ക് തിരികെ നല്‍കിയിരുന്നു.
അര്ജ്ജുന് നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ സംശയങ്ങള്‍ ഉടലെടുത്തു. തുടര്‍ന്നാണ് കൊല്ലത്ത് കടയില്‍ പോയി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ആരാണ് വണ്ടിയോടിച്ചതെന്ന കാര്യത്തില്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. എന്നാല്‍ ഒന്നും ലഭിച്ചില്ല”, തമ്പി മൊഴിയില്‍ പറയുന്നു. ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടൊന്നും തനിക്കില്ല. സ്വര്‍ണ്ണ കടത്തുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.