UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഭിമന്യു വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഇരയല്ല; ഇന്ത്യയുടെ രക്തസാക്ഷിയെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട്

ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാന്‍ കൂട്ടുനില്‍ക്കുന്നവരുടെ ലക്ഷ്യം മാനവശേഷിയും വിഭവശേഷിയും ചൂഷണം ചെയ്യ്തുണ്ടാക്കുന്ന സാമ്പത്തിക താല്‍പ്പര്യങ്ങളാണ്.

മത രാഷ്ട്രവാദികള്‍ ലോകമെങ്ങും ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നടത്തുന്ന വര്‍ഗീയ അജന്‍ഡയെ എതിര്‍ത്തതിനാണ് അഭിമന്യു കൊല്ലപ്പെട്ടതെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ ഇരയല്ല അഭിമന്യു. ആ രക്തസാക്ഷിത്വത്തിന് അന്താരാഷ്ട്ര മൂല്യമുണ്ട്. അഭിമന്യുവിന്റെ രക്തസാക്ഷിത്വം ഇന്ത്യക്കുവേണ്ടിയായിരുന്നെന്നും ചുള്ളിക്കാട് പറഞ്ഞു. സിഐടിയു എറണാകുളം ജില്ലാകമ്മിറ്റി മഹാരാജാസ് കോളജില്‍ സംഘടിപ്പിച്ച അഭിമന്യു സ്മൃതിസദസ്സ് ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം രക്ഷപ്പെടണമെങ്കില്‍ ഇവിടെ വളരുന്ന വര്‍ഗ്ഗീയത തകരണം. വര്‍ഗീയത വിജയിച്ചാല്‍ രാജ്യം ആഭ്യന്തരകലാപമുണ്ടാവും. വര്‍ഗീയത തുലയട്ടെ എന്ന മുദ്രാവാക്യം രാജ്യത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന ഓരോരുത്തരുടെ ചിന്തയായി മാറണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വലിയ തിരിച്ചറിവാണ് അഭിമന്യു വര്‍ഗീയത തുലയട്ടെ എന്ന് ചുവരിലെഴുതിയത്. അത് ഇന്ത്യന്‍ മനസാക്ഷിയുടെ മുദ്രാവാക്യമായി മാറണം. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കാന്‍ കൂട്ടുനില്‍ക്കുന്നവരുടെ ലക്ഷ്യം മാനവശേഷിയും വിഭവശേഷിയും ചൂഷണം ചെയ്യ്തുണ്ടാക്കുന്ന സാമ്പത്തിക താല്‍പ്പര്യങ്ങളാണ്. ഈ തിരിച്ചറിവുണ്ടാവുന്നത് കമ്യൂണിസ്റ്റ്കാര്‍ക്കായതിനാലാണ് അവര്‍ അക്രമിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൂഷണത്തിനും അടിമത്തത്തിനും അനീതികള്‍ക്കും എതിരായി തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഐക്യവും യോജിച്ച സമരവുമല്ലാതെ മറ്റ് പോംവഴികളില്ലെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

അഭിമന്യു ആരുടെ രക്തസാക്ഷി?

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍