ബാങ്ക് ലയനത്തിനുള്ള കേന്ദ്ര സര്‍ക്കാർ തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കാണ് 26-27 തിയ്യതികളിൽ,
നീണ്ട അവധിക്ക് ശേഷം രാജ്യത്ത് ഈ മാസം വീണ്ടും ബാങ്കവധിക്ക് കളമൊരുങ്ങുന്നു. സമരവും അടുത്ത ദിവസങ്ങളിലെ അവധി ദിനങ്ങളും സെപ്തംബർ 26 മുതൽ 29 വരെ നാലു ദിവസം രാജ്യത്തെ ബാങ്ക് മേഖല സ്തംഭിക്കാനിടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകൾ.
രാജ്യത്തെ 10 പൊതമേഖലാ ബാങ്കുകള്‍ പരസ്പരം ലയിപ്പക്കുന്നതിനായുള്ള കേന്ദ്ര സര്‍ക്കാർ തീരുമാനത്തിനെതിരെ വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്കാണ് 26-27 തിയ്യതികളിൽ, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷൻ, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ, ആൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോൺഗ്രസ്, നാഷനൽ ഓർഗനൈസേഷൻസ് ഓഫ് ബാങ്ക് ഓഫീസേഴ്സ് എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
നേരത്തെ പ്രഖ്യാപിച്ച സമരത്തിന് പിന്നാലെ 28ാം തിയ്യതി സെപ്തംബറിലെ അവസാന ശനിയാഴ്ചയും 29 ഞായറാഴ്ചയുമായതോടെയാണ് ബാങ്കുകൾ നാല് ദിവസത്തേക്ക് അടഞ്ഞു കിടക്കാൻ ഒരുങ്ങുന്നത്. ഇതോടെ ഈ ദിവസങ്ങളിൽ ബാങ്കിങ്ങ് രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന് ലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുമേഖല ബാങ്കുകളുടെ വന്‍ ലയനം പ്രഖ്യാപിച്ചത് . പത്ത് ബാങ്കുകള്‍ ലയിച്ച് നാല് വലിയ ബാങ്കുകളായി മാറ്റാനാണ് തീരുമാനം. ലയനം പൂർത്തിയായിക്കഴിഞ്ഞാല്‍ പൊതുമേഖലയിൽ 12 ബാങ്കുകൾ മാത്രമായിരിക്കും രാജ്യത്ത് ഉണ്ടായിരിക്കുക.
പഞ്ചാബ് നാഷനൽ ബാങ്ക്, ഓറിയന്റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. 17.95 ലക്ഷം കോടിയുടെ ബിസിനസുള്ള ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കാക്കി ഇതിനെ മാറ്റുകയാണു ലക്ഷ്യം. കാനറ, സിൻഡിക്കേറ്റ് ബാങ്കുകളും ലയിപ്പിച്ച് നാലാമത്തെ വലിയ പൊതുമേഖലാ ബാങ്കിന് രൂപം നൽകും. ഇന്ത്യൻ ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവ ഒന്നാകും. യൂണിയൻ, കോർപറേഷൻ, ആന്ധ്രാ ബാങ്കുകളും ഒന്നാക്കാനുമാണ് തീരുമാനം.