UPDATES

തെരഞ്ഞെടുപ്പ് 2019

തോറ്റാല്‍ രാജ്യസഭാ സീറ്റ്; മൽസരിക്കാൻ ഉപാധികളുമായി തുഷാർ വെള്ളാപ്പളി

സീറ്റ് സംബന്ധിച്ച ചർച്ചകൾ‌ക്കായി തുഷാർ ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്.

തൃശൂർ ലോക്സഭാ സീറ്റിൽ ബിഡിജെഎസ് തന്നെ മൽസരിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുമ്പോവും സ്ഥാനാർഥിയാവാൻ ബിജെപിക്ക് മുന്നിൽ ഉപാധിവച്ച് തുഷാർ വെള്ളാപ്പള്ളി. തിരഞ്ഞെടുപ്പിൽ തോറ്റാൽ രാജ്യസഭാ സീറ്റ് നൽകണമെന്നാണ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സീറ്റ് സംബന്ധിച്ച ചർച്ചകൾ‌ക്കായി തുഷാറും സംഘവും ഇപ്പോഴും ഡൽഹിയിൽ തുടരുകയാണ്.

പത്തനംതിട്ട ഒഴിച്ചിട്ട് മറ്റ് 13 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറങ്ങിയ സാഹചര്യത്തിലാണ് തുഷാർ വെള്ളാപ്പള്ളി മത്സരിക്കുന്നതിന് ബിജെപിക്ക് മുന്നിൽ ഉപാധികൾ വയ്ക്കുന്നത്. എന്നാല്‍ ആവശ്യത്തിന് ബിജെപി കേന്ദ്രനേതൃത്വം ഉറപ്പ് നല്‍കിയിട്ടില്ല.

അതേസമയം, തൃശൂരിൽ ബിഡിജെഎസ് തന്നെ മത്സരിക്കുമെന്നും തന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കാറായിട്ടില്ലെന്ന് തുഷാർ വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. മത്സരിക്കാൻ പ്രധാനമന്ത്രിയും മോദിയും അമിത് ഷായും ആവശ്യപ്പെട്ടെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തിങ്കളാഴ്ച പാർട്ടിയോഗം ചേർന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍